അയര്‍ലണ്ട് മലയാളികള്‍ കാത്തിരിക്കുന്ന കേരളഹൗസ് കാര്‍ണിവല്‍ നാളെ;5 യൂറോ പാര്‍ക്കിംഗ് ചാര്‍ജ്ജ്

കഴിഞ്ഞ എഴു വര്‍ഷങ്ങളായി അയര്‍ലണ്ടിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും പിന്തുണയോടെ ആയിരക്കണക്കിന് മലയാളികളാണ് കാര്‍ണിവല്‍ വേദിയില്‍ എത്തിചേരാറുള്ളത്, വിവിധ തരത്തിലുള്ള കലാ കായിക മത്സരങ്ങള്‍ക്ക് പുറമേ കുടുംബസമേതം ഒരു സമ്മര്‍ ദിനം ആഘോഷിക്കാന്‍ തക്കതായ എല്ലാ സജ്ജീകരണങ്ങളും ഇക്കുറിയും കാര്‍ണിവലിന് കേരളഹൗസ് ഒരുക്കുന്നുണ്ട്, കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ നിയന്ത്രണാതീതമായ തിരക്കും, പൊതുജന അഭിപ്രായവും മാനിച്ച്, ഇത്തവണ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് നേരത്തെ നടത്തുകയും ഇതുമൂലം രാവിലെതനെ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൌകര്യങ്ങള്‍ക്കും മറ്റു വിനോദങ്ങല്‍ക്കുമായി ഗ്രൌണ്ട് മുഴുവനായും ഉപയോഗ യോഗ്യമായിരിക്കും.

ലുക്കാന്‍ വില്ലേജിലും പരിസരപ്രദേശത്തും ഫ്രീയായി കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. എന്നാല്‍ ഈ വര്‍ഷം കാര്‍ണിവല്‍ ഗ്രൌണ്ടിലെ കാര്‍ പാര്‍ക്കിംഗ് സൌകര്യങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുംവേണ്ടി 5 യൂറോ പാര്‍ക്കിംഗ് ചാര്‍ജ്ജ് ഒരു കറിനു ഈടാക്കുന്നതാണ്. എല്ലാവര്‍ഷവും നടത്തിവരുന്ന ലക്കി ടിപ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നതല്ല. അതിനുപകരം പാര്‍ക്കിംഗ് ടിക്കറ്റിന്റെ നമ്പറുകള്‍ നറുക്കിട്ട് അതിന്റെ വിജയികള്‍ക്ക് സമ്മാനം നല്‍കുന്നതാണ്. ഒന്നാംസമ്മാനം റോയല്‍ കാറ്റെര്‌സ് നല്‍കുന്ന പിഷാരടി ഷോയുടെ 120 യൂറോയുടെ ഫാമിലി പാസ്സ്, രണ്ടാംസമ്മാനം ബോംബെ ബസാര്‍, ബ്യൂമോണ്ട് നല്‍കുന്ന 51 യൂറോയുടെ വൌച്ചര്‍.

പതിവായി കാര്‍ണിവലിനു നടത്തപ്പെടുന്ന പരിപാടികള്‍ക്ക് പുറമേ കുട്ടികള്‍ക്കായി ഒരു ഗെയിം സോണും , നാട്ടരങ്ങ് നാടകസംഘo അണിയിച്ചൊരുക്കുന്ന സമകാലീന സംഭവങ്ങളെ കൂട്ടിയിണക്കുന്ന തെരുവ് നാടകവും അരങ്ങേറുന്നതാണ് ,അതുപോലെ തന്നെ അയര്‍ലണ്ടിലെ ചെറുതും വലുതുമായ സംഘടനകള്‍ക്കോ മറ്റു കൂട്ടായ്മകള്‍ക്കോ,വ്യക്തികള്‍ക്കോ ഏതു വിധത്തിലുള്ള വിനോദ പരിപാടികളും അവതരിപ്പിക്കാനുള്ള അവസരവും കേരളഹൌസ് ഒരുക്കുന്നതാണ് . അയര്‍ലണ്ട് മലയാളികള്‍ക്ക് മാത്രമായി വര്‍ഷത്തില്‍ ഒരു ദിനം എന്നാ കാഴ്ചപ്പാടില്‍ തുടക്കം കുറിച്ച കാര്‍ണിവല്‍ ഇത്തവണയും ഓരോ മലയാളിയും ഏറ്റെടുക്കും എന്ന ശുഭ പ്രതീക്ഷയോടെ കേരളഹൌസ് ഏവരെയും കാര്‍ണിവലിലേക്ക് സ്വാഗതം ചെയ്യുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക്

റോയി -0892319427, വിനോദ് – 0871320706, ഉദയ്- 0863527577

സെന്‍ – 0879132248 ജസ്റ്റിന്‍-0872671587, മെല്‍ബിന്‍-0876823893

Share this news

Leave a Reply

%d bloggers like this: