പ്രധിഷേധം ഫലം കണ്ടു; എമിറേറ്റ്സ് മെനുവില്‍ ‘ഹിന്ദു മീല്‍സ്’ തിരിച്ചെത്തി

ദുബായ്: യാത്രക്കാര്‍ക്കായി വിമാനത്തില്‍ വിളമ്പിയിരുന്ന ഹിന്ദു മീല്‍സ് വീണ്ടും ഭക്ഷണ മെനുവിലേക്ക് തിരിച്ചുകൊണ്ട് വരാന്‍ എമിറേറ്റ്‌സ് അധികൃതരുടെ തീരുമാനം. തങ്ങളുടെ പ്രിയ വിഭവം ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി ഉപഭോക്താക്കള്‍ രംഗത്തത്തിയതോടെയാണ് തീരുമാനം മാറ്റാന്‍ അധികൃതര്‍ തയ്യാറായത്. നിലവില്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന ഏറ്റവും വലിയ വിമാനക്കമ്പനിയാണ് എമിറേറ്റ്‌സ്. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ ഉയര്‍ന്ന കടുത്ത വിമര്‍ശത്തെ തുടര്‍ന്നാണ് നടപടി. തങ്ങളുടെ ഉപഭോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ‘ഹിന്ദു മീല്‍സ്’ ഒഴിവാക്കിയ നടപടി പിന്‍വലിച്ചതെന്ന് എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു.

ഹിന്ദു ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരം ഭക്ഷണം തെരഞ്ഞെടുക്കുന്നതിന് വേണ്ടി ഭക്ഷണ മെനുവില്‍ വീണ്ടും ഹിന്ദു മീല്‍സ് ഉള്‍പ്പെടുത്തിയതായി എമിറേറ്റ്സ് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഉപഭോക്താക്കളില്‍ നിന്നും നിരന്തരമായി അഭിപ്രായം തേടാറുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഹിന്ദു ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുമെന്നും കമ്പനി അറിയിച്ചു. സസ്യാഹാരികള്‍ക്ക് ഇനിമുതല്‍ ജെയ്ന്‍ മീല്‍, ഇന്ത്യന്‍ മീല്‍, കോഷര്‍ മീല്‍, ബീഫ് ഉള്‍പ്പെടാത്ത നോണ്‍-വെജ് വിഭവങ്ങള്‍ തുടങ്ങിയവ തിരഞ്ഞെടുക്കാമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

വെജിറ്റേറിയന്‍ വിഭാഗങ്ങളാണ് ‘ഹിന്ദു മീല്‍സി’ന്റെ പ്രധാന ആകര്‍ഷണം. വെജിറ്റേറിയന്‍ ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവം കൂടിയാണിത്.സസ്യാഹാരപ്രിയര്‍ക്ക് വെജിറ്റേറിയന്‍ വിഭവങ്ങള്‍ മെനുവില്‍നിന്ന് തെരഞ്ഞെടുക്കാം. ജെയ്ന്‍ മീല്‍, ഇന്ത്യന്‍ വെജിറ്റേറിയന്‍ മീല്‍, കോഷര്‍ മീല്‍ എന്നിവയാണ് സസ്യാഹാരികള്‍ക്കുള്ള വിഭവങ്ങള്‍.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: