ബ്രെക്‌സിറ്റ് നടപടിയില്‍ അതൃപ്തി : തെരേസക്ക് മേല്‍ കടുത്ത സമ്മര്‍ദം ഏല്പിച്ചു കൊണ്ട് സെക്രട്ടറി ഡേവിഡ് ഡേവിസ് രാജിവെച്ചു

യു.കെ : തെരേസ മെയ് നടപ്പാകാനിരിക്കുന്ന ബ്രെക്‌സിറ്റില്‍ അതൃപ്തി രേഖപെടുത്തികൊണ്ട് ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് രാജിവെച്ചൊഴിഞ്ഞു . ഒക്ടോബര്‍ മാസത്തോടെ ബ്രിട്ടന്‍ യൂണിയനില്‍ നിന്നും പടിയിറങ്ങുമെന്ന് തെരേസ മെയ് പ്രഖ്യാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് മെയ് ക്ക് തിരിച്ചടി നല്‍കികൊണ്ട് ഡേവിഡിന്റെ പിന്മാറ്റം.

ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട കസ്റ്റംസ് യൂണിയന്‍ കരാറില്‍ ഡേവിഡ് ചില വീഴ്ചകള്‍ ചുണ്ടി കാട്ടിയിരുന്നു. മെയ് സോഫ്റ്റ് ബ്രെക്‌സിറ്റ് പാതയിലേക്ക് തിരിഞ്ഞതാവാം ഡേവിഡിനെ പ്രകോപിപ്പിച്ച ഘടകം. ഇ യു വില്‍ നിന്നും വിട്ടു മാറിയാലും ബ്രിട്ടന്‍ സിംഗിള്‍ മാര്‍ക്കറ്റ് എന്ന മാര്‍ക്കറ്റ് നയം നടപ്പാക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. യുണിയനുമായി ഇടപാടുകള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ബ്രെക്‌സിറ്റ് നടപ്പാക്കികൊണ്ട് യൂണിയനില്‍ നിന്നും പുറത്തുപോകേണ്ട ആവശ്യം എന്തായിരുന്നു വെന്ന് ഡേവിഡ് ചോദിക്കുന്നു.

കഴിഞ്ഞ ഇ.യു സമ്മേളനത്തില്‍ സോഫ്റ്റ് ബ്രെക്‌സിറ്റ് മാത്രമാണ് പിന്തുടരുകയെന്ന് മെയ് യൂണിയന്‍ നേതാക്കളെ അറിയിച്ചിരുന്നു. ഐറിഷ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പുരോഗമിച്ചു വരികയാണ്. മന്ത്രി ലിയോ വരേദ്കറും- മേയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ അയര്‍ലണ്ടിനെകൂടി പരിഗണിച്ചുകൊണ്ടുള്ള അതിര്‍ത്തി നിയമങ്ങള്‍ ആയിരിക്കും ബ്രിട്ടന്‍ നടപ്പാക്കുക എന്ന സൂചനയാണ് ലഭിക്കുന്നത്. മെയ് യുടെ ബ്രെക്‌സിറ്റ് ആശയങ്ങളുമായി വിയോജിച്ചതിനാല്‍ ബ്രെക്‌സിറ്റ് ജൂനിയര്‍ മിനിസ്റ്റര്‍ മാസങ്ങള്‍ക്ക് മുന്‍പ് രാജി സമര്‍പ്പിച്ചിരുന്നു. നടപടികളുമായി മുന്നോട്ട് പോകാന്‍ ഉടന്‍ തന്നെ പുതിയ ബ്രെക്‌സിറ്റ് സെക്രെട്ടറിയെ നിയമിച്ചേക്കും.

ഡികെ

Share this news

Leave a Reply

%d bloggers like this: