ഐറിഷ് തീരത്ത് മഴ പെയ്യിക്കാന്‍ സ്റ്റോം ക്രിസ് എത്തുന്നു

ഡബ്ലിന്‍ : യു.എസ് കിഴക്കന്‍ തീരത്ത് രൂപപ്പെട്ട സ്റ്റോം ക്രിസ് വാരാന്ത്യത്തില്‍ ഐറിഷ് കാലാവസ്ഥയില്‍ കാതലായ മാറ്റം ഉണ്ടാക്കുമെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റോം ക്രിസ് ഹരിക്കയിന്‍ ആയി രൂപാന്തരപ്പെട്ട് വാരാന്ത്യത്തില്‍ ബ്രിട്ടീഷ് കാലാവസ്ഥയിലും മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കും. അയര്‍ലണ്ടിനൊപ്പം യു.കെ യിലും ഉയര്‍ന്ന താപനില തുടരുകയാണ്.

അയര്‍ലണ്ടില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. രാജ്യത്ത് ഹൈ പ്രെഷര്‍ ബെല്‍റ്റ് ക്രമേണ കുറഞ്ഞു വരുന്നത് താപനിലയിലും കുറവ് വരുത്തി. രാത്രികളിലും, പ്രഭാതങ്ങളിലും ചൂട് കുറഞ്ഞു വരുന്ന കാലാവസ്ഥയാണ് എപ്പോള്‍ അനുഭവപ്പെടുന്നത്. ഊഷ്മാവ് 25 ഡിഗ്രിയിലും താഴ്ന്നു. എങ്കിലും അയര്‍ലന്‍ഡിന് നേരിട്ട വരള്‍ച്ച മാറാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും.

ഒറ്റ പെട്ട മഴ പെയ്യുന്നതിലൂടെ അന്തരീക്ഷ താപനിലയില്‍ കുറവ് വരുമെങ്കിലും ജല നിയന്ത്രങ്ങള്‍ തുടരുമെന്ന് ഐറിഷ് വാട്ടര്‍ അറിയിച്ചു. വെള്ളം അപര്യാപ്തമായ സാഹചര്യത്തില്‍ ഓഗസ്റ്റ് മാസത്തില്‍ നടക്കാനിരിക്കുന്ന കുടുംബ സംഗമ പരിപാടികളും ഐറിഷ് വാട്ടറിന് വെല്ലുവിളിയാകും. 5 ലക്ഷം ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിക്ക് മുന്‍പ് മഴ കനിഞ്ഞില്ലെങ്കില്‍ വന്‍ പ്രതിസന്ധിയായിരിക്കും നേരിടേണ്ടി വരിക.

ഡികെ

Share this news

Leave a Reply

%d bloggers like this: