തായ് ലാന്‍ഡ് ഗുഹയില്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് തുണയായി ലീമെറിക് സ്‌ക്യൂബാ ഉപകരണം

ലീമെറിക് : തായ്ലന്റ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തിന് ഏറെ സഹായിച്ചത് ലീമെറിക്കിലെ സ്‌ക്യൂബാ ഉപകരണം. ഗുഹയ്ക് അകത്തെ പാരിസ്ഥിതിക പ്രത്യേകതകള്‍ കണക്കിലെടുത്ത് അനുയോജ്യമായ ഡൈവിംഗ് ഉപകരണത്തിന് ആഗോളതലത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇത് അയര്‍ലണ്ടില്‍ ലഭ്യമാണെന്ന് കണ്ടെത്തി.

ലീമെറിക്കിലെ ക്യാപെമോറില്‍ നിന്നും ഇത് ലഭ്യമായ ശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിന് പുതിയ മാനം കൈവന്നത്. നേരെത്തെ ഗുഹയ്ക്കകത്ത് ഓക്‌സിജന്‍ ലഭിക്കാതെ രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ മരണമടഞ്ഞിരുന്നു. തുടര്‍ന്ന് തീര്‍ത്തും സുരക്ഷിതമായ സ്‌ക്യൂബാ ഡൈവിംഗ് ഉപകരണം തേടുകയായിരുന്നു. 8 കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചത് ലീമെറിക്കില്‍ നിന്നുള്ള ഈ ഉപകരണം ആയിരുന്നു. ഗുഹയില്‍ അകപ്പെട്ട മറ്റു കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് ആരംഭിക്കും.

ഡികെ

Share this news

Leave a Reply

%d bloggers like this: