ഉരുകിയ ടാറും- മഴവെള്ളവും കലരുന്നത് റോഡുകളില്‍ അപകട സാധ്യത വര്‍ധിപ്പിക്കും: മുന്നറിയിപ്പുമായി റോഡ് സുരക്ഷ അതോറിറ്റി

ഡബ്ലിന്‍ : താപനില ഉയര്‍ന്ന സാഹചര്യത്തില്‍ രൂപപ്പെടുന്ന ഉരുകിയ ടാര്‍ റോഡുകളില്‍ അപകടം ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്. വാരാന്ത്യത്തോടെ മഴ പ്രതീക്ഷിക്കപെടുന്നതിനാല്‍ ടാറും- മഴ വെള്ളവും കൂടി കലരുന്നത് വാഹന അപകടങ്ങള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് റോഡ് സുരക്ഷ വിഭാഗം അറിയിപ്പ് നല്‍കുന്നു. റോഡ് പ്രതലം വളരെ മൃദുലമാകുന്നത് വാഹനങ്ങളും- റോഡും തമ്മിലുള്ള ഘര്‍ഷണം കുറയ്ക്കും. കൂടിയ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഇത് വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് റോഡ് സുരക്ഷ വകുപ്പിന്റെ നിര്‍ദേശം പുറത്ത് വന്നത്.

തിരക്കേറിയ സമയങ്ങളില്‍ വാഹനങ്ങള്‍ നിശ്ചിത അകലം പാലിച്ച് നിര്‍ത്തുക. വേഗത കുറയ്ക്കുക, തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ പാലിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കാനും നിര്‍ദേശമുണ്ട്. ചില റോഡുകളില്‍ നിന്നും ടാര്‍ പൂര്‍ണമായും ഇളകി മാറിയതോടെ റോഡ് ആണെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം റോഡുകള്‍ വികൃതമായി മാറി. റോഡുകളില്‍ സംഭവിച്ച മാറ്റം അറിയാതെ കൂടിയ വേഗതയില്‍ ഡ്രൈവ് ചെയ്യുന്നത് വന്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും.

ഡികെ

Share this news

Leave a Reply

%d bloggers like this: