രാജകീയ സന്ദര്‍ശനം ഇന്ന് : ഡബ്ലിനില്‍ സുരക്ഷ ശക്തമാക്കി

 

ഡബ്ലിന്‍ : രണ്ട് ദിവസത്തെ അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന് എത്തുന്ന രാജകീയ ദമ്പതിമാര്‍ക്ക് ഡബ്ലിനില്‍ സുരക്ഷ ശക്തമാക്കി. പ്രത്യേക പോലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കും ഇരുവരും ഡബ്ലിനില്‍ ചെലവിടുന്നത്. ഹാരി- മെഗാന്‍ ദമ്പതിമാരുടെ സന്ദര്‍ശനം അയര്‍ലണ്ടില്‍ ടുറിസം മേഖലക്ക് ഗുണകരമായേക്കും.

ഡബ്ലിന്‍ ട്രിനിറ്റി കോളേജ്, ക്രോകി പാര്‍ക്ക്, ഫാമിന്‍ മെമ്മോറിയല്‍ എന്നിവടങ്ങളിലും ഇരുവരും സന്ദര്‍ശനം നടത്തും. ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍, പ്രസിഡന്റ് ഹിഗ്ഗിന്‍സ് എന്നിവര്‍ രാജകീയ ദമ്പതിമാരുമായി സമയം ചെലവിടും. വിവാഹശേഷമുള്ള ഹാരി- മെഗാന്‍ ദമ്പതിമാരുടെ ആദ്യ ഐറിഷ് യാത്രയാണിത്.

ഡികെ

Share this news

Leave a Reply

%d bloggers like this: