ഡബ്ലിന്‍ ബീച്ചുകളില്‍ മാലിന്യം പെരുകുന്നു: കടലില്‍ ഇറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം

ഡബ്ലിന്‍ : ബാത്തിങ് പോയിന്റുകളില്‍ മലിന ജലം ഒഴുകി എത്തിയത് ശ്രദ്ധയില്‍പെട്ടതിനാല്‍ കടലില്‍ ഇറങ്ങുന്നതിന് നിയന്ത്രണം. ഡബ്ലിനില്‍ ക്ലയര്‍മോണ്ട് ബീച്ചില്‍ കുളിക്കാനിറങ്ങുന്നത് നിരോധിച്ചുകൊണ്ടാണ് ഫിന്ഗല്‍ കൗണ്ടി കൌണ്‍സില്‍ നോട്ടീസ് ഇറക്കിയത്. അഴുക്കുചാലുകളിലെ മാലിന്യം കടല്‍ വെള്ളത്തില്‍ കലര്‍ന്നതിനാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ കൊണ്ട് വന്നത്. വെള്ളം പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയ ശേഷം ഇവിടെ കുളിക്കാന്‍ അനുവാദം നല്‍കും.

ഈ വര്‍ഷം വേനല്‍ ദൈര്‍ഘ്യം കൂടിയതോടെ ബീച്ചുകളിലേക്കുള്ള ജന പ്രവാഹം വര്‍ധിച്ചിരുന്നു. ഡബ്ലിനില്‍ ഈ വര്‍ഷം 10 ഓളം തവണ ബീച്ചുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വെള്ളത്തിന്റെ ഗുണനിലവാരം കുറഞ്ഞതോടെ സീസണില്‍ പരിസ്ഥിതി വകുപ്പും, കൗണ്ടി കൗണ്‌സിലുകളും ബീച്ചുകളില്‍ കൂടുതല്‍ നിരീക്ഷണം കൊണ്ടുവന്നിരുന്നു. വേനല്‍ കാലത്ത് വന്നെത്തുന്ന പകര്‍ച്ച വ്യാധികളെ ഇപ്രകാരം പ്രതിരോധിക്കാനും കഴിഞ്ഞു. വെള്ളത്തിന്റെ ഗുണനിലവാരം കൂടാതെ ജെല്ലി ഫിഷിന്റെ വിഷാംശമേറ്റു നിരവധി പേര്‍ ചികിത്സ തേടിയിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: