ഇന്ത്യക്കാര്‍ക്ക് ഇനി ഫ്രാന്‍സില്‍ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ വേണ്ട

പാരീസ്: ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ ആവശ്യമില്ല. ജൂലൈ 23 മുതല്‍ ഈ നിയമം നിലവില്‍ വന്നതായി ഇന്ത്യയിലെ ഫ്രാന്‍സ് സ്ഥാനപതി അലക്സാണ്ട്രേ സീഗ്ലര്‍ ട്വീറ്റ് ചെയ്തു. ഇത് പ്രകാരം ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ട്രാന്‍സിറ്റ് വിസ കൂടാതെ യാത്ര ചെയ്യാം.

26 യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഷെങ്കന്‍ ഏരിയയുടെ ഭാഗമാണ് ഫ്രാന്‍സ്. നേരത്തെ ഇത് വഴി സഞ്ചരിക്കാന്‍ ഷെങ്കന്‍ ട്രാന്‍സിറ്റ് വിസ ആവശ്യമായിരുന്നു. വിമാനത്താവളത്തിന്റെ ട്രാന്‍സിറ്റ് പരിധി വിട്ട് യാത്രക്കാര്‍ പോവാനും പാടില്ല. എയര്‍പോര്‍ട്ടിലെ ട്രാന്‍സിറ്റ് മേഖലയില്‍ വിസയുടെ ആവശ്യമില്ലാതാവും. അതേസമയം ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് താമസ സൗകര്യവും ട്രാന്‍സിറ്റ്? പരിധിക്ക് പുറത്ത് മാത്രമേ ലഭ്യമാവുകയുള്ളൂ. അതായത് ഹോട്ടലുകളില്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സാധാരണ ടൂറിസ്റ്റ് വിസ വേണ്ടിവരും.

ഡികെ

 

Share this news

Leave a Reply

%d bloggers like this: