ബ്രേ എയര്‍ ഷോ ജൂലൈ 28, 29 തീയതികളില്‍

ബ്രേ: അയര്‍ലണ്ടിലെ സുവര്‍ണ്ണ നഗരിയെന്നറിയപ്പെടുന്ന കൗണ്ടി വിക്ലോയിലെ ബ്രേ ബീച്ചില്‍ വര്‍ഷം തോറും നടന്ന് വരുന്ന സമ്മര്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള ബ്രേ എയര്‍ ഷോ ജൂലൈ 28, 29 ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെടും. ബ്രേ ബീച്ചില്‍ ജൂലൈ 21 ന് ആരംഭിച്ച ഫണ്‍ഫെയര്‍ ആഗസ്റ്റ് 6 വരെ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 10 വരെ ഉണ്ടായിരിക്കും (The Fun Fair will be closed on Monday, July 30th and Tuesday, July 31st, 2018. ).ഇന്നും നാളെയുമായി വിവിധ രാജ്യങ്ങളുടെ ഭക്ഷണ മേളയും ക്രാഫ്റ്റ് ഫെസ്റ്റും ബ്രേ ബീച്ചില്‍ ഉണ്ടായിരിക്കും. ബ്രേ ഹെഡില്‍ നിന്നും സൗത്ത് ഡബ്ലിനും ബ്രേ നഗരവും കണ്ടാസ്വദിക്കാനുതകും വിധമുള്ള ഹെലികോപ്റ്റര്‍ യാത്ര Adults €50 and under 12yrs €35 നിരക്കില്‍ ജൂലൈ 28, 29 ശനി,ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ ഒരുക്കിയിട്ടുണ്ട്.

ശനിയാഴ്ച ഉച്ചക്ക് 12 നും ഞായറാഴ്ച ഉച്ചയ്ക്ക് 2 നും നടത്തപ്പെടുന്ന ബ്രേ എയര്‍ ഷോയില്‍ 40 ല്‍ പരം എയര്‍ക്രാഫ്റ്റുകള്‍ പങ്കെടുക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: http://brayairdisplay.com/

Joemon Bray

Share this news

Leave a Reply

%d bloggers like this: