ലോക കുടുംബ സംഗമം; അയര്‍ലണ്ട് അവസാനവട്ട ഒരുക്കത്തിലേക്ക്; പാപ്പ 25 ന് യാത്ര തിരിക്കും

കുടുംബങ്ങളുടെ ലോക സമ്മേളനത്തില്‍ പങ്കെടുക്കുനതിനായി 25- ാം തിയതി ശനിയാഴ്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ അയര്‍ലണ്ടിലേക്ക് യാത്ര തിരിക്കും. 10:30 ന് അദ്ദേഹം ഡബ്ലിനില്‍ എത്തും. രാഷ്ട്രപതിയുടെ വസതിയില്‍ 11: 30 ന് ഫ്രാന്‍സിസ് പാപ്പയെ ഔദ്യോഗികമായി സ്വാഗതം ചെയ്യും. തുടര്‍ന്ന് രാഷ്ട്രപതിയുമായി പാപ്പാ കൂടിക്കാഴ്ച നടത്തും.

ഡബ്ലിന്‍ ക്യാസ്റ്റില്‍ പോപ് ഫ്രാന്‍സിസ് സിവില്‍ അതോറിറ്റിയും ഡിപ്ലോമാറ്റിക് കോര്‍പ്പ് അംഗങ്ങളുമായി ചര്‍ച്ച നടത്തും. ഉച്ചകഴിഞ്ഞ്, സെന്റ് മേരീസ് പ്രാ-കത്തീഡ്രല്‍ പാപ്പാ സന്ദര്‍ശിക്കും. തുടര്‍ന്ന് അദ്ദേഹം കാപ്പുച്ചിന്‍ ഫാദേഴ്സ് റിസപ്ഷന്‍ സെന്ററില്‍ പോകുകയും ഭവനരഹിതരായ കുടുംബങ്ങളെ സ്വകാര്യമായി സന്ദര്‍ശിക്കുകയും ചെയ്യും.

ക്രൊക്ക് പാര്‍ക്ക് സ്റ്റേഡിയത്തിലെ കുടുംബങ്ങളുടെ ഉത്സവത്തോടുകൂടി പരിശുദ്ധ പിതാവ് തന്റെ ദിവസത്തെ പരിപാടികള്‍ അവസാനിപ്പിക്കും. ഞായറാഴിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ കനോക്കില്‍ ദേവാലയം സന്ദര്‍ശിക്കുന്നതിനായി പോകും. ഡബ്ലിനിലേക്ക് മടങ്ങിയതിന് ശേഷം, ഫിനീഷ് പാര്‍ക്കില്‍ ഉച്ചതിരിഞ്ഞ് പ്രാര്‍ത്ഥന നടത്തും. അതിനുശേഷം അയര്‍ലന്‍ഡിലെ ബിഷപ്പുമാരുമായി ഡൊമിനിക്കന്‍ സഹോദരിമാരുടെ കോണ്‍വെന്റില്‍ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 6.30 ന് വിടവാങ്ങല്‍ ചടങ്ങിനു ശേഷം മാര്‍പ്പാപ്പ റോമിലേക്കു യാത്ര തിരിക്കും. പതിനൊന്നോടെ റോം സിമ്പാമിനോ വിമാനത്താവളത്തില്‍ എത്തും.

1979 ല്‍ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അയര്‍ലന്‍ഡില്‍ നടത്തിയ സന്ദര്‍ശനത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഫ്രാന്‍സിസ് പാപ്പയുടേത്. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തന്റെ 60- ാം വയസിലും ഫ്രാന്‍സിസ് പപ്പാ സന്ദര്‍ശിക്കാന്‍ എത്തുന്നത് തന്റെ 80- ാം വയസിലും ആണ്. ലോക കുടംബസംഗമത്തിന്റെ അവസാനത്തെ രണ്ട് ദിനങ്ങളിലാണ് ഫ്രാന്‍സിസ് പാപ്പയുടെ സാന്നിധ്യമുണ്ടാവുക.
150ല്‍പ്പരം രാജ്യങ്ങളില്‍നിന്ന് 10ലക്ഷത്തില്‍പ്പരം തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്ന ആഘോഷം അവിസ്മരണീയമാക്കാന്‍ സ്വയം ഒരുങ്ങിയും മറ്റു രാജ്യക്കാരെ ഒരുക്കിയും മുന്നേറുകയാണ് ഐറിഷ് സഭ.

വേദി അയര്‍ലന്‍ഡിലാണെങ്കിലും കുടുംബത്തിന്റെ മഹത്വം പ്രഘോഷിക്കുന്ന മുന്നേറ്റത്തില്‍ ലോകത്തെവിടെനിന്നും ആര്‍ക്കും പങ്കുചേരാം എന്നതാണ് ലോക കുടുംബസംഗമത്തിന്റെ സവിശേഷത. പരിപാടികളില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന്‍ ആവശ്യമുണ്ട്. തിരക്കു നിയന്ത്രിക്കുക എന്നതുതന്നെയാണ് പ്രധാന കാരണം. ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ www.worldmeeting2018.ie എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടാതെ വോളണ്ടിയര്‍, ഹോസ്റ്റ്, സ്പോണ്‍സര്‍ എന്നിങ്ങനെ വിവിധ തരത്തില്‍ ലോക കുടുംബസംഗമത്തിന്റെ വിജയത്തില്‍ പങ്കാളികളാനും അവസരമുണ്ട്. അയര്‍ലന്‍ഡില്‍ എത്താതെതന്നെ അണിചേരാനും സാധിക്കും.

Share this news

Leave a Reply

%d bloggers like this: