ചൊവ്വയില്‍ ആറ് വര്‍ഷം; പര്യവേഷണം തുടര്‍ന്ന് ക്യൂരിയോസിറ്റി

ചൊവ്വാ പര്യവേഷണത്തിന്റെ ആറാം വാര്‍ഷികം ആഘോഷിച്ച് നാസയുടെ ക്യൂരിയോസിറ്റി റോവര്‍. ചൊവ്വയിലിറങ്ങി ആറാം വര്‍ഷം ആഘോഷിക്കുകയാണെന്ന് ക്യൂരിയോസിറ്റി റോവര്‍ ഞായറാഴ്ച പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു. ചൊവ്വയില്‍ നിന്നുള്ള ഒരു ചിത്രവും ക്യൂരിയോസിറ്റി പങ്കുവെച്ചു.

2012ലാണ് ക്യൂരിയോസിറ്റി ചൊവ്വയില്‍ ഇറങ്ങിയത്. അന്നുതൊട്ട് ഇന്നുവരെ ചൊവ്വയുടെ അന്തരീക്ഷത്തില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യതകള്‍ ഉണ്ടോ എന്ന അന്വേഷണത്തിലാണ് ക്യൂരിയോസിറ്റി. ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യൂരിയോസിറ്റി റോവര്‍ ഇരുട്ടുനിറഞ്ഞ അന്തരീക്ഷത്തെയും അതിജീവിക്കാന്‍ ശേഷിയുള്ളതാണ്.

പ്രകാശം ആകിരണം ചെയ്യുന്നതിന്റെയും ചിതറുന്നതിന്റേയും അടിസ്ഥാനത്തില്‍ ധൂമകണങ്ങളുടെ അളവും വലിപ്പവും കണ്ടെത്താനുള്ള ക്യാമറ കണ്ണുകള്‍ ക്യൂരിയോസിറ്റിക്കുണ്ട്. മാസ്റ്റ്ക്യാം, കെം ക്യാം (Chem Cam), അള്‍ട്രാ വയലറ്റ് സെന്‍സര്‍ തുടങ്ങിയവ അതില്‍ പെടുന്നു.

ചൊവ്വയിലെ അതിശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് ചൊവ്വാ ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്ന നാസയുടെ മറ്റൊരു വാഹനമായ ഓപ്പര്‍ച്യൂനിറ്റി റോവറുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. പൊടിക്കാറ്റിനെ തുടര്‍ന്ന് സൂര്യപ്രകാശം ലഭിക്കാതായതോടെ റോവറിലെ ഇന്ധനം കുറയുകയായിരുന്നു. സെപ്റ്റംബര്‍ പകുതിയോടെ പൊടിക്കാറ്റ് കുറയുകയും ഓപ്പര്‍ചൂനിറ്റിയ്ക്ക് വീണ്ടും പ്രവര്‍ത്തിക്കാനാവുമെന്നുമാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: