കേരളത്തിന് സഹായ ഹസ്തവുമായി പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡും.

പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡ് ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ കേരളത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്തു റദ്ദാക്കിയതായി അറിയിക്കുന്നു.

ദുരന്തമുഖത്തു കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ നമ്മുടെ ആഘോഷങ്ങള്‍ അര്‍ത്ഥ ശൂന്യമായിപ്പോകുന്നു എന്ന തിരിച്ചറിവില്‍ നിന്നും കേരളത്തിലെ ജനങ്ങളോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണാഘോഷത്തിന്റെ തുക നല്‍കുവാന്‍ തീരുമാനമായി.കേരളം കണ്ടതില്‍ വച്ചേറ്റവും ഭയാനകമായ ദുരന്ത സമയത്തു , നമ്മുടെ സഹോദരങ്ങളോടൊപ്പംഅവരുടെ കണ്ണുനീരൊപ്പാന്‍,കൈത്താങ്ങായി തീരുവാന്‍ ഏവരും മുന്നിട്ടിറങ്ങണമെന്നു കമ്മറ്റി ആഹ്വാനം ചെയ്തു.നിങ്ങളുടെ സംഭാവന എത്ര ചെറുതാകട്ടെ, ഈ അവസരത്തില്‍ നമ്മള്‍ പ്രവാസികള്‍ക്ക് ഇവിടെ വിദൂരതയില്‍ ഇരുന്നു ചെയ്യുവാന്‍ കഴിയുന്ന ഏക കാര്യം നമ്മുടെ പിറന്ന നാടിനെ സാമ്പത്തികമായി സഹായിക്കുക എന്നുള്ളതാണ്. ആയതുകൊണ്ട് ‘ പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡ് ‘ നമ്മുടെ ഓണാഘോഷങ്ങള്‍ നിറുത്തി വച്ചുകൊണ്ട് ഇതില്‍ നിന്നും സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുവാന്‍തീരുമാനിച്ച വിവരം ഔദ്യോഗികമായി ഇവിടെ അറിയിക്കുന്നു.

എന്ന്,
കമ്മറ്റി അംഗങ്ങള്‍,
(പ്രവാസി മലയാളീസ് വാട്ടര്‍ഫോര്‍ഡ്)

വാര്‍ത്ത : ഷാജി ജോണ്‍ പന്തളം

Share this news

Leave a Reply

%d bloggers like this: