വെക്‌സ്‌ഫോര്‍ഡ് മലയാളി, നീന കൈരളി, കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ എന്നിവരും ഓണാഘോഷപ്പരിപാടികള്‍ റദ്ദാക്കി

നീനാ : കേരളത്തിലെ പ്രളയക്കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്ന സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപിച്ച് കൗണ്ടി ടിപ്പററിയിലെ നീനാ കൈരളി അസോസിയേഷന്‍ ഓഗസ്റ്റ് 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണാഘോഷം ഒഴിവാക്കി.അസോസിയേഷന്‍ അംഗങ്ങളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് വാശിയേറിയ കായികമത്സരങ്ങള്‍ നടന്നുവരികയിരുന്നു.കേരളത്തിലെ വെള്ളപ്പൊക്കദുരന്തത്തിന്റെ വ്യാപ്തി അറിഞ്ഞതോടെ തുടര്‍ന്നുള്ള കായിക മത്സരങ്ങളും,ഓണാഘോഷങ്ങളും ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.വെള്ളപ്പാച്ചിലില്‍ എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ ആവുംവിധം സഹായം നല്‍കുന്നതിനായി ഓണാഘോഷത്തിനായ് സമാഹരിക്കാന്‍ തീരുമാനിച്ച തുക ഉള്‍പ്പെടെ നല്ലൊരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനൊരുങ്ങുകയാണ് നീനാ മലയാളികള്‍.

Share this news

Leave a Reply

%d bloggers like this: