ചിത്ര ലൈവ് ഇന്‍ കോണ്‍സെര്‍ട് തീയതിക്കു മാറ്റം

മുദ്ര സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സെസ് അയര്‍ലണ്ടിലെ കലാസ്‌നേഹികള്‍ക്കായി ഓഗസ്റ്റ് മാസം 25- ആം തീയതി നടത്തുവാന്‍ നിശ്ചയിച്ചിരുന്ന K S CHITHRA LIVE IN CONCERT ഒക്ടോബര്‍ മാസം 12- ആം തീയതിയിലേക്കു മാറ്റിയതായി നടത്തിപ്പുകാര്‍ അറിയിച്ചിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലമായി കേരള സംസ്ഥാനത്തെ ദുരന്തത്തില്‍ താഴ്ത്തിയിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളും  പ്രളയ കെടുതികളും കണക്കിലെടുത്താണ് ഈ തീരുമാനം.

വന്‍ ദുരന്തത്തിന് സാക്ഷി ആയിരിക്കുകയാണ് നമ്മുടെ കേരളം. ചരിത്രത്തില്‍ തന്നെ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്തതായ ദുരന്ത സാഹചര്യങ്ങളിലൂടെ കടന്നു പോയ്‌കൊണ്ടിരിക്കുന്ന നമ്മുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും കഴിയുന്നത്ര സഹായങ്ങള്‍ എത്തിച്ചുകൊടുക്കേണ്ട സമയമാണിതെന്നും കെടുതികളില്‍ പെട്ട് ദുരിതമനുഭവികുന്നവആര്‍ക്കായി കഴിയുന്നത്ര രീതിയില്‍ എല്ലാ സഹായങ്ങള്‍ ചെയ്യുമെന്നും അവരോടൊപ്പം പ്രാര്‍ത്ഥനകളോടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു .

ഒക്ടോബര്‍ 12 ആം തീയതിയിലേക്കു മാറ്റിവെച്ചിരിക്കുന്ന ചിത്ര ലൈവ് ഇന്‍ concert മുന്‍ നിശ്ചയിച്ചിരിക്കുന്ന പ്രകാരം താലയിലുള്ള സയന്റോളജി ഹാളില്‍ വെച്ച് തന്നെ വൈകിട്ട് 7 മണിക്കായിരിക്കും നടത്തപ്പെടുന്നത് .

ഇതുവരെ Aug 25 ആം തീയതിയിലേക്കുള്ള പ്രോഗ്രാമിനായി വാങ്ങിയിട്ടുള്ള എല്ലാ ടിക്കറ്റുകള്‍ ഒക്ടോബര്‍ 12ആം തീയതിയിലേക്ക് മാറുന്നതായിരിക്കും . ആയതു മൂലമുള്ള എന്തെങ്കിലും അസൗകര്യങ്ങളോ സംശയങ്ങള്‍ക്കോ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുവാന്‍ സംഘാടകര്‍ അറിയിക്കുന്നു
പ്രദീപ് ചന്ദ്രന്‍ : 087 1390007
കിരണ്‍ ബാബു : 087 2160733
അലക്‌സ് ജേക്കബ് : 087 1237342
സുജിത് ജയന്‍ : 086 0291260

Share this news

Leave a Reply

%d bloggers like this: