ഓണാഘോഷം മാറ്റിവെച്ച് കേരളത്തിലെ പ്രകൃതി ദുരന്തത്തില്‍ ഒരു കൈ താങ്ങാകാന്‍ Cheriwood മുതല്‍ Wicklow വരെയുള്ള Brayമലയാളി സമൂഹവും

കേരളത്തില്‍ പ്രകൃതി ദുരന്തത്തില്‍ അകപ്പെട്ടു നമ്മുടെ സഹോദരങ്ങള്‍ കഷ്ടതകള്‍ അനുഭവിക്കുന്ന സഹചര്യത്തില്‍ഈ മാസം 23 ആം തിയതി Bray Wolfe Tone കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടാന്‍ തീരുമാനിച്ചിരുന്ന ഓണം ആഘോഷം ഈ വര്‍ഷം നടത്തേണ്ടതില്ല എന്ന് കഴിഞ്ഞ വ്യഴാഴ്ചകൂടിയ ഓണകമ്മറ്റിയില്‍ തിരുമാനിക്കുകയുണ്ടായി.

ഈ അവസരത്തില്‍ നമ്മള്‍ക്ക് എങ്ങനെ നമ്മളാല്‍ കഴിയുന്ന ഒരു സഹായം ചെയ്യാം എന്ന് ചര്‍ച്ച ചെയ്യുക ഉണ്ടായി. നിങ്ങള്‍ക്ക് എല്ലാവര്ക്കും അറിയാവുന്നതു പോലെ IRELANDILനിന്നുകൊണ്ട് നമ്മള്‍ക്ക് ചെയ്യാന്‍ കഴിയുക നമ്മളാല്‍ കഴിയുന്ന ഒരു തുക പിരിവായി ശേഖരിച്ചു മുഖ്യ മന്ത്രിയുടെ ദുരിത ആശ്വാസ ഫണ്ടിലേക്ക് കൊടുക്കുക എന്നുള്ളതാണ്. ഇതിലേക്കായി നിങ്ങളുടെ ഓരോരുത്തരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു. ഓഗസ്റ്റ് 23നാം തിയതി നിങ്ങളെ ഫോണിലൂടെയും whatsആപ്പ് ഗ്രൂപ്പ് മെസ്സേജിലൂടെയും ഒക്കെ contactചെയ്യുന്നതാണ്.

കേരളത്തെ സ്‌നേഹിക്കുന്ന നമ്മള്‍ക്ക്

അവര്‍ക്കായി കഴിയുന്ന രീതിയില്‍ സഹായിക്കാനായി കൈ കോര്‍ക്കാം

Saju Varghese
Jestine Chacko
Baiju Chack
Thomson Thomas
George Thekaneth
Jsoy Joseph
Baby Punnachalil
Bijo Varghese
Xavi Plalathinkal
Godwin Paul

Share this news

Leave a Reply

%d bloggers like this: