കേരളത്തിന് യൂറോപ്യന്‍ യൂണിയന്റെ കൈത്താങ്ങ്: അടിയന്തര സഹായമായി 1.53 കോടി നല്‍കും

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി യൂറോപ്യന്‍ യൂണിയന്‍. ആദ്യ ഘട്ട സഹായമായി 1.53 കോടി രൂപ (190,000 യൂറോ) ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്കു നല്‍കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചത്. ‘കേരളത്തിന്റെ വലിയൊരു ഭാഗത്തെ ബാധിച്ച വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ ആദ്യഘട്ട സംഭാവനയായി 90,000 യൂറോ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് നല്‍കും.’ യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവനയില്‍ അറിയിച്ചു.

‘സഹായം പ്രളയബാധിത മേഖലയിലെ 25,000 പേര്‍ക്ക് നേരിട്ട ഗുണം ചെയ്യും’ എന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയശേഷമുണ്ടാവുന്ന പകര്‍ച്ചവ്യാധികള്‍ തടയാനുള്ള നടപടികള്‍ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ പകര്‍ച്ചവ്യാധികളായ ഡങ്കി, ചിക്കുന്‍ഗുനിയ, മലേറിയ എന്നിവ വരാന്‍ സാധ്യതയുള്ളതിനാല്‍ കൊതുകുവലകള്‍ നല്‍കിയിട്ടുണ്ട്. രോഗം തടയാനും ശുചിത്വം പാലിക്കാനുമുള്ള നടപടികളും എടുക്കും.’ പ്രസ്താവനയില്‍ പറയുന്നു.

പ്രളയക്കെടുതി ഏറ്റവുമധികം ബാധിച്ചവര്‍ക്കാണ് പ്രഥമ പരിഗണന നല്‍കുകയെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്‍ ഡിസാസ്റ്റര്‍ റിലീഫ് എമര്‍ജന്‍സി ഫണ്ടില്‍ നിന്നുമാണ് തുക നല്‍കുക.

 

 

എ എം

Share this news

Leave a Reply

%d bloggers like this: