മദ്യലഹരിയില്‍ സഹയാത്രികയുടെ സീറ്റിലേക്ക് എയര്‍ ഇന്ത്യയിലെ യാത്രക്കാരന്‍ മൂത്രമൊഴിച്ചതായി പരാതി

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ സീറ്റ് ടോയിലറ്റാക്കി എയര്‍ ഇന്ത്യയിലെ യാത്രക്കാരന്‍. എയര്‍ഇന്ത്യയുടെ രാജ്യാന്തര വിമാനത്തിലാണ് സംഭവം. ഇതേ കുറിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം വിശദീകരണം തേടി. പ്രതിയ്ക്കെതിരെ കര്‍ശനനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും ഏവിയേഷന്‍ വിഭാഗം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 30-ന് യുഎസ്സില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുകയായിരുന്ന എയര്‍ ഇന്ത്യയുടെ എഐ 102 വിമാനത്തിലാണ് സംഭവം. മദ്യലഹരിയിലായ യാത്രക്കാരന്‍ അടുത്ത സീറ്റിന് സമീപമെത്തി സീറ്റിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് വനിത യാത്രക്കാരി വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടിരുന്നെങ്കിലും അവര്‍ക്ക് സീറ്റ് മാറി നല്‍കുകയല്ലാതെ മറ്റ് നടപടികള്‍ ഒന്നുമുണ്ടായില്ലെന്നാണ് ആരോപണം.

ഇതില്‍ പ്രതിഷേധം അറിയിച്ച് യാത്രക്കാരിയായ സ്ത്രീയുടെ മകള്‍ സംഭവത്തെക്കുറിച്ച് വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ട്വീറ്റ് ചെയ്തു. ഇതേ തുടര്‍ന്നാണ് വകുപ്പ് തല അന്വേഷണം നടത്താന്‍ വ്യോമയാന മന്ത്രി നിര്‍ദേശം നല്‍കിയത്.

https://twitter.com/indranidreams/status/1035547901961883650

 

 

എ എം

Share this news

Leave a Reply

%d bloggers like this: