സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കി സുപ്രീംകോടതി; 377-ാം വകുപ്പ് ഭാഗികമായി റദ്ദാക്കി

ന്യൂഡല്‍ഹി: മുന്‍വിധികളോടും പരമ്പരാഗത സങ്കല്‍പ്പങ്ങളോടും വിട പറയേണ്ട സമയമായെന്നു പ്രസ്താവിച്ചുകൊണ്ട് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി വിധിച്ചു. സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 377 റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ഉഭയ സമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത പൗരാവകാശം എന്ന നിലയിലാണ് സുപ്രീം കോടതി നിരീക്ഷിച്ചിരിക്കുന്നത്. സ്വവര്‍ഗ ബന്ധത്തിനു നിയമപരിരക്ഷ നല്‍കിയാല്‍ രാജ്യം പിന്തുടര്‍ന്നുവന്ന സാന്മാര്‍ഗികതയുടെ അന്തസത്തയ്ക്കു പ്രഹരമാകുമെന്നും അതു ദൈവത്തിന്റെയും പ്രകൃതിയുടെയും മനുഷ്യന്റെയും നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും കത്തോലിക്ക നേതൃത്വം നേരത്തെ തന്നെ പ്രതികരിച്ചിരിന്നു.

ചീഫ് ജസ്റ്റ്സ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് വിധി പ്രസ്താവം വായിച്ചത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര്‍ എഫ് നരിമാന്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. യോജിച്ചുള്ള വിധിയാണെന്ന് വിധി പ്രസ്താവം വായിക്കവേ ദീപക് മിശ്ര പറഞ്ഞു. നിലവില്‍ 1861ലെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം സ്വവര്‍ഗരതി പത്തുവര്‍ഷം നരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് 2009ല്‍ ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ 2013ല്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഈ വിധി റദ്ദാക്കി. ജസ്റ്റിസ് ജി എസ് സിങ്വി, ജസ്റ്റിസ് എസ് ജെ മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ വിധി റദ്ദാക്കിയത്.

തുടര്‍ന്ന് 2016ല്‍ നര്‍ത്തകന്‍ എന്‍ എസ് ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്റ, റിതു ഡാല്‍മിയ, അമന്‍ നാഥ്, അയേഷ കപൂര്‍ തുടങ്ങിയവര്‍ 377-ാം വകുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജൂലായ് പതിനേഴിനാണ് ഹര്‍ജികളിലെ വാദം പൂര്‍ത്തിയായത്. നാലുദിവസമായിരുന്നു വാദം നീണ്ടുനിന്നത്. തുടര്‍ന്ന് വിധി പ്രസ്താവിക്കുന്നതിനു മാറ്റിവയ്ക്കുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377 വകുപ്പ് സുപ്രീം കോടതി ഭാഗീകം ആയി റദ്ദാക്കിയതോടെ പ്രായപൂര്‍ത്തിയായ പുരുഷനും പുരുഷനും തമ്മില്‍ ഉള്ള ലൈംഗീകതയും, സ്ത്രീയും സ്ത്രീയും തമ്മില്‍ ഉള്ള ലൈംഗീകതയും ക്രിമിനല്‍ കുറ്റം അല്ലാതായി. എന്നാല്‍ മനുഷ്യനും മൃഗവും തമ്മില്‍ ഉള്ള ലൈംഗീകത ക്രിമിനല്‍ കുറ്റം ആയി തുടരും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: