ജപ്പാനെ പിടിച്ചുലച്ച് ജെബി കൊടുങ്കാറ്റ് തുടരുന്നു; മണിക്കൂറില്‍ 216 കിലോമീറ്റര്‍ വേഗത്തില്‍

ടോക്യോ: ജപ്പാനില്‍ അതീവ നാശം വിതച്ച് ആഞ്ഞുവീശിയ ജെബി ചുഴലി കൊടുങ്കാറ്റില്‍ വലിയനാശ നഷ്ടം. 25 വര്‍ഷത്തിനിടെയാണ് ഇത്രഗുരുതരമായ കൊടുങ്കാറ്റ് ഉണ്ടാവുന്നത്. കെടുതികളില്‍ 10 പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മണിക്കൂറില്‍ 216 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശുന്നത്. ജപ്പാന്റെ പടിഞ്ഞാറന്‍ മേഖലയെ ആകെ തകര്‍ത്തുകൊണ്ടാണ് ജെബി ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. മുന്നറിയിപ്പുകളും സുരക്ഷാ സംവിധാനങ്ങളും എല്ലാം നേരത്തേ തന്നെ ഒരുക്കിയിരുന്നെങ്കിലും അതിനെയെല്ലാം വെല്ലുന്ന തരത്തിലാണ് കാറ്റ് വീശുന്നത്. ഏറ്റവും അധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളക് ക്യോട്ടോ, ഒസാകാ നഗരങ്ങളില്‍ ആണ്. ഇവിടങ്ങളില്‍ എല്ലാ ഗതാഗത സംവ്ധാനങ്ങളും താറുമാറായിരിക്കുകയാണ്.

വിവിധ വാര്‍ത്താ ഏജന്‍സികള്‍ കൊടുങ്കാറ്റിന്റെ ഭീകര ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒസാകാ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കി. ആയിരക്കണക്കിന് യാത്രക്കാരാണ് ഒസാകാ വിമാനത്താവളത്തില്‍ കുടങ്ങിയത്. ഇവരെ പിന്നീട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കാറ്റിന്റെ ശക്തി കുറഞ്ഞുവരികയാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ചുഴലിക്കൊടുങ്കാറ്റിന്റെ ബാക്കിയായി അതി ശക്തമായ മഴയ്ക്കും പ്രളയത്തിനും, കനത്ത മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കാറ്റിന്റെ ശക്തിയില്‍ നിരത്തില്‍ നിന്ന് കാറുകള്‍ കൂട്ടത്തോടെ തെന്നി നീങ്ങി. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നു. കപ്പലുകളും ജലയാനങ്ങളും ശക്തിയോടെ തീരത്ത് അടിഞ്ഞുകയറിയതായും റിപ്പോര്‍ട്ടുണ്ട്. റോഡുകളും പാലങ്ങളും തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. കൊടുങ്കാറ്റില്‍ വാഹനങ്ങള്‍ റോഡില്‍ നിലതെറ്റി മറഞ്ഞു വീഴുന്നതും, കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നു പോകുന്നതായും മറ്റുമുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: