ഹൂസ്റ്റണ്‍: ആകാശത്തിലൂടെ പറന്നുപോകുന്ന വിമാനം റോഡിലൂടെ പോകുന്ന കാറില്‍ ഇടിക്കുമെന്ന് ആരെങ്കിലും ചിന്തിക്കുമോ. എന്നാല്‍ അങ്ങനെയും സംഭവിക്കും. ഒനീല്‍ കുറുപ്പ് എന്ന അമേരിക്കന്‍ മലയാളിയുടെ കാറാണ് വ്യത്യസ്തമായ അപകടത്തിന് ഇരയായത്. യുഎസ് ടെക്സാസിലാണ് വിമാനം കാറില്‍ വന്നിടിച്ചത്. യുഎസിലെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് എജന്‍സിയുടെ ചെറുവിമാനമാണ് തകരാറിലായതിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലായിരുന്നു അപകടം.
റോഡിലൂടെ പോയ വാഹനങ്ങളെയെല്ലാം ഇടിച്ചു തെറിപ്പിച്ചുകൊണ്ടാണ് വിമാനം നിന്നത്. അതിലൊന്ന് ഒനീല്‍ കുറിപ്പിന്റെ വാഹനമായിരുന്നു. അപകട സമയത്ത് ഒനീലും മകനുമാണ് വാഹനത്തിലുണ്ടായിരുന്നത്. തന്റെ ഫേയ്സ്ബുക്കിലൂടെയാണ് ഒനീല്‍ അപകടവിവരം പങ്കുവെച്ചത്. അപകടശേഷം കാറിന്റെ ചിത്രം ഉള്‍പ്പെടെ ഒനീല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണു സംഭവം ലോകമറിയുന്നത്.
തന്റെ കാറില്‍ പറന്നു വന്നിടിച്ചതു വിമാനമാണെന്ന് ഇനിയും വിശ്വസിക്കാനാകുന്നില്ല ഒനീല്‍ കുറുപ്പിന്. ആ നിമിഷം എനിക്കും മകനും ജീവന് നഷ്ടമായെന്ന് കരുതി. ദൈവത്തിന് നന്ദി. ടെസ്ല കാറിനും. അദ്ദേഹം കുറിച്ചു. വിമാനത്തിന്റെ ചിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. കാറിന്റെ ഒരു വശം തകര്‍ന്നെങ്കിലും ഒനീലിനും മകന് ആരവിനും പരുക്കേറ്റില്ല.
എ എം