ബ്രെക്സിറ്റിനായി പുതിയ ‘ സൂപ്പര്‍ കാനഡ’ ഫ്രീ ട്രേഡ് ഡീല്‍ തയ്യാറാക്കി ബോറിസ് ജോണ്‍സന്‍; അയര്‍ലന്റുമായുള്ള അതിര്‍ത്തി പ്രതിസന്ധിക്ക് തക്ക പരിഹാരമെന്ന് വിലയിരുത്തല്‍

തെരേസ മേയ് ബ്രെക്സിറ്റിനായി തയ്യാറാക്കിയിരിക്കുന്ന ചെക്കേര്‍സ് പ്ലാന്‍ യൂറോപ്യന്‍ യൂണിയന്‍ നിരസിച്ച സാഹചര്യത്തില്‍ ബ്രെക്സിറ്റ് നേതാവും ടോറി പാര്‍ട്ടിയിലെ തെരേസയുടെ പ്രധാന എതിരാളിയുമായ ബോറിസ് ജോണ്‍സന്‍ രംഗത്തെത്തി. ‘ സൂപ്പര്‍ കാനഡ’ ഫ്രീ ട്രേഡ് ഡീല്‍ എന്നാണിത് അറിയപ്പെടുന്നത്. ചെക്കേര്‍സ് ബ്രെക്സിറ്റ് പ്ലാനിന് പകരം താന്‍ മുന്നോട്ട് വച്ചിരിക്കുന്ന ട്രേഡ് ഡീലിനായി യൂറോപ്യന്‍ യൂണിയനുമായി വിലപേശണമെന്നും ബോറിസ് നിര്‍ദേശിക്കുന്നു.

ചെക്കേര്‍സ് ബ്രെക്സിറ്റ് പ്ലാന്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ബോറിസ് ഫോറിന്‍ സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നത്. തെരേസയുടെ പ്രസ്തുത പ്ലാന്‍ യുകെയെ അപമാനിക്കുന്നതാണെന്നും യുകെയെ യൂണിയന്റെ അടിമരാജ്യമാക്കി മാറ്റുന്നതാണെന്നുമായിരുന്നു ബോറിസ് അന്ന് ആരോപിച്ചിരുന്നത്. കടുത്ത ഐറിഷ് അതിര്‍ത്തിയിലേക്ക് നയിക്കുന്നതല്ല താന്‍ ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്ന പദ്ധതിയെന്നും ബോറിസ് അവകാശപ്പെടുന്നു. ഈ പ്ലാന്‍ നടപ്പിലാക്കിയാല്‍ ഇംഗ്ലണ്ടിനും അയര്‍ലണ്ടിനും ഇടയില്‍ യാതൊരു വിധത്തിലുള്ള പരിശോധനകളും വേണ്ടി വരില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

യുകെയെ വെട്ടിമുറിക്കാത്ത വിധത്തില്‍ ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിനുള്ള ഏക വഴിയാണ് തന്റെ ചെക്കേര്‍സ് പ്ലാന്‍ എന്നാണ് തെരേസ അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനെ വെല്ലുവിളിച്ച് കൊണ്ടാണ് ബോറിസ് തന്റെ പുതിയ പദ്ധതി മുന്നോട്ട് വച്ചിരിക്കുന്നത്. ടെലിഗ്രാഫില്‍ എഴുതിയ എ ബെറ്റര്‍ പ്ലാന്‍ ഫോര്‍ ബ്രെക്സിറ്റ് എന്ന ലേഖനത്തിലാണ് തന്റെ പുതിയ നിര്‍ദേശം ബോറിസ് വിവരിച്ചിരിക്കുന്നത്. ബ്രെക്സിറ്റിനായി യഥോചിതം വിലപേശി യുകെയ്ക്ക് ഗുണമേകുന്ന ഒരു ഡീല്‍ നേടിയെടുക്കാനും 2016ലെ റഫറണ്ടത്തിലെ ജനവിധി നടപ്പിലാക്കുന്നതിലും തെരേസ വന്‍ പരാജയമാണെന്നാണ് ഈ ലേഖനത്തില്‍ ബോറിസ് എടുത്ത് കാട്ടുന്നത്.

ചെക്കേര്‍സ് പ്ലാന്‍ നടപ്പിലാക്കിയാല്‍ യുകെ യൂണിയനില്‍ നിന്നും പകുതി പുറത്തും പകുത് അകത്തുമായ അവസ്ഥയായിരിക്കും ഉണ്ടാവുകയെന്നാണ് ബോറിസ് മുന്നറിയിപ്പേകുന്നത്. അതിന് പകരം തന്റെ ‘ സൂപ്പര്‍ കാനഡ’ ഫ്രീ ട്രേഡ് ഡീല്‍ നടപ്പിലാക്കിയാല്‍ ബ്രെക്സിറ്റിന്റെ പൂര്‍ണമായ പ്രയോജനം യുകെയ്ക്ക് നേടിയെടുക്കാനാവുമെന്നും ബോറിസ് അവകാശപ്പെടുന്നു. 2016ല്‍ കാനഡ യൂറോപ്യന്‍ യൂണിയനുമായി ഒപ്പ് വച്ച കരാറിനെ അനുകരിച്ചുള്ള ഡീലാണ് ബോറിസ് നിര്‍ദേശിച്ചിരിക്കുന്നത്.

ഇത് പ്രകാരം എല്ലാ കയറ്റുമതികള്‍ക്കും ഇറക്കുമതികള്‍ക്ക് താരിഫുകളും ക്വാട്ടകളും ഒഴിവാക്കപ്പെടും. ഈ കരാര്‍ പ്രകാരം ഇരു ഭാഗങ്ങളും പരസ്പരം അംഗീകരിക്കുന്ന കരാറുകളില്‍ ഒപ്പ് വയ്ക്കുന്നതായിരിക്കും. യുകെയുടെയും യൂണിയന്റെയും നിയമങ്ങളെ അംഗീകരിക്കുന്ന കരാറുകളായിരിക്കുമിത്. സപ്ലൈ ചെയിനുകള്‍ സുഖകരമായി പ്രവര്‍ത്തിക്കുന്നതിന് ടെക്നോളജിക്കല്‍ പരിഹാരമുണ്ടാകും. സാധനങ്ങളും സേവനങ്ങളും കൈമാറുന്നതിന് നല്ലൊരു ഡീല്‍ ഇത് പ്രകാരം നിലവില്‍ വരുമെന്നും ബോറിസ് ഉയര്‍ത്തിക്കാട്ടുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: