അമേരിക്കയില്‍ അനധികൃതമായി താമസിക്കുന്നവരെ പുറത്താക്കാനുള്ള നടപടി ഒക്ടോബര്‍ ഒന്നിനു തുടങ്ങും, ആയിരക്കണക്കിന് ഇന്ത്യക്കാരുടെ കാര്യം ആശങ്കയില്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിയമാനുസൃതം താമസിക്കുന്നതിനുള്ള കാലാവധി കഴിഞ്ഞ വിദേശികളെ കണ്ടെത്തി നാടുകടത്തുന്ന നടപടിക്ക് ഒക്ടോബര്‍ ഒന്നിനു തുടക്കം കുറിക്കുന്നു. വിസ കാലാവധി നീട്ടി കിട്ടുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടവര്‍, സ്റ്റാറ്റസില്‍ മാറ്റം സംഭവിച്ചവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്തി പുറത്താക്കുന്ന നിയമമാണ് യു.എസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് തിങ്കളാഴ്ച മുതല്‍ നടപ്പാക്കാന്‍ പോകുന്നത്.

മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരെ ഈ നിയമ നടപടി പ്രതികൂലമായി ബാധിക്കും. തൊഴിലധിഷ്ഠിത അപേക്ഷകരുടെ കാര്യത്തില്‍ തത്കാലം നടപടി ഉണ്ടാകില്ലെന്ന് ഏജന്‍സി അറിയിച്ചിട്ടുണ്ട്. എച്ച് 1 ബി വിസയില്‍ എത്തിയ ശേഷം പുതിയ വിസയ്ക്ക് അപേക്ഷ നല്‍കിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ആശ്വാസം പകരുന്ന ഘടകമാണ്. വിസ കാലാവധി നീട്ടിക്കിട്ടുന്നതിനുള്ള അപേക്ഷ നിരസിച്ചവര്‍ക്ക് ഇമിഗ്രേഷന്‍ ജഡ്ജി മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നതാണ് ആദ്യ നടപടി.

എച്ച് 1 ബി വിസയില്‍ എത്തിയ ശേഷം വിസ കാലാവധി നീട്ടുന്നതിന് ധാരാളം ഇന്ത്യക്കാര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അടുത്തയിടെ ഇത്തരത്തിലുള്ള നിരവധി അപേക്ഷകള്‍ കാലാവധി നീട്ടാതെ അധികൃതര്‍ നിരസിച്ചിരുന്നു. ഈ വിസയില്‍ ഉള്ളവരുടെ കാര്യം തത്കാലം പരിഗണിക്കാത്തതു കൊണ്ട് അവര്‍ക്കെതിരേ നടപടി ഉണ്ടാകില്ല. ക്രിമിനല്‍ റിക്കാര്‍ഡുള്ളവര്‍, കള്ളത്തരങ്ങള്‍ കാട്ടിയിട്ടുള്ളവര്‍, രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവര്‍ തുടങ്ങിയവരെ നാടുകടത്തുന്ന കാര്യത്തിലാവും ആദ്യ പരിഗണനയെന്ന് അധികൃതര്‍ പറഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: