കേരളം കണ്ട മഹാ ദുരന്തത്തില്‍ കേരള ഗവണ്മെന്റ് നിലപാടുകള്‍ അപഹാസ്യപരം : ഓ ഐ സി സി അയര്‍ലന്‍ഡ്

 

ഡബ്ലിന്‍ : കേരളം കണ്ട മഹാ ദുരന്തത്തില്‍ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ലഭിച്ചിട്ടുള്ള കോടിക്കണക്കിനു രൂപയുടെ കണക്കുകള്‍ വെളിപ്പെടുത്താതെ മുഖ്യമന്ത്രിയും കേരളത്തിലെ ഇടത് മുന്നണി സര്‍ക്കാരും ഉരുണ്ടു കളിക്കുന്നു. പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള പൊതു സമൂഹം സ്വരൂപിച്ചിട്ടുള്ള ദുരിതാശ്വാസ നിധിയുടെ രേഖകള്‍ വെളിപ്പെടുത്തണമെന്ന് ഓ ഐ സി സി അയര്‍ലന്‍ഡ് ഘടകം ആവശ്യപ്പെട്ടു.

ഡബ്ലിനിലെ ലിഫി വാലിയില്‍ ഓ ഐ സി സി പ്രസിഡന്റ് ശ്രീ ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീ അനീഷ് കെ ജോയ് സ്വാഗതം ആശംസിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ഓ ഐ സി സി നേതാക്കളായ ശ്രീ എല്‍ദോ , ഷിജു, പ്രേംജി, പ്രിന്‍സ്, മനോജ്, വിനോയ്, ജിജോ, ജോര്‍ജ് , എമി, മാത്യു, ഷാജി, സെബാസ്റ്റ്യന്‍, സാബു , ജോജി ക്രംലിന്‍ എന്നിവര്‍ സംസാരിച്ചു.

സാലറി ചലഞ്ച് ലൂടെ സ്വരൂപിച്ച ഫണ്ടന്റെ കണക്കു പോലും പുറത്തു വിടാന്‍ കേരള ഗവണ്മെന്റ് തയ്യാറല്ല. പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് തികച്ചും സുതാര്യമായി കൈകാര്യം ചെയ്യുമെന്ന് കേരള ഗവണ്മെന്റ് കോടതിക്ക് കൊടുത്ത ഉറപ്പു പോലും ഇന്ന് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ മന്ത്രിമാരെ വിദേശത്തു വിട്ട് വീണ്ടും ഫണ്ട് പിരിവ് ശ്രമത്തില്‍ നിന്ന് ഇടത് മുന്നണി ഗവണ്മെന്റ് പിന്മാറണമെന്ന് ഓ ഐ സി സി അയര്‍ലന്‍ഡ് ഘടകം ആവശ്യപ്പെട്ടു.

പുനരധിവാസത്തിനായി പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളില്‍ നിന്നുമുള്ള പൊതു സമൂഹത്തിന്റെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയ ഈ സാഹചര്യത്തില്‍ വീണ്ടും ഫണ്ട് പിരിവിനായി ഏതെങ്കിലും മന്ത്രിമാര്‍ അയര്‍ലന്‍ഡ് സന്ദര്‍ശിച്ചാല്‍ ഓ ഐ സി സി ഘടകം ആ ധനശേഖരണ പ്രവര്‍ത്തനങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: