പ്രമുഖ വചനപ്രഘോഷകനും ധ്യാനഗുരുവുമായ തോമസ് തറയില്‍ പിതാവ് അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നു. കുടുംബ നവീകരണ ധ്യാനം ഒക്ടോബര്‍ 27, 28, 29 തീയ്യതികളില്‍

ഡബ്ലിന്‍: 2018 ഒക്ടോബര്‍ 27, 28, 29, (ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളില്‍ നടത്തപ്പെടുന്ന കുടുംബ നവീകരണധ്യാനം നയിക്കുവമായി ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ തോമസ് തറയില്‍ പിതാവ് അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നു. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു മനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ബിഷപ്പ് അറിയപ്പെടുന്ന വചനപ്രഘോഷകനും ധ്യാനഗുരുവും കൂടിയാണ്.

ഡബ്ലിനില്‍ എത്തിച്ചേര്‍ന്ന പിതാവിനെ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലൈന്‍മാരായ ഫാ. ക്ലമന്റ് പാടത്തുപറമ്പില്‍, ഫാ. രാജേഷ് മേച്ചിറാകത്ത്, സാജു മേല്‍പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ബിഷപ്പ് അയര്‍ലണ്ടിലെ വിവിധ സ്ഥലങ്ങളില്‍ വിശുദ്ധ ബലിക്കും മറ്റ് ആത്മീയ ശുശ്രൂഷകളിലും പങ്കെടുക്കും.

ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍ (Blanchardstown, Clonee) പിബ്ബിള്‍സ്ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വരെയുള്ളവര്‍ക്ക് 4 വിഭാഗങ്ങളായാണ് ക്രിസ്റ്റീന്‍ ധ്യാനം നടത്തപ്പെടുന്നത്. ക്രിസ്റ്റീന്‍ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സഭയുടെ വെബ്‌സൈറ്റില്‍ www.syromalabr.ie ലുള്ള PMS LOGIN വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 25 ന് മുന്‍പ് ചെയ്യേണ്ടതാണ്.

Share this news

Leave a Reply

%d bloggers like this: