വാട്ടര്‍ഫോര്‍ഡില്‍ ഏകദിന ധ്യാനം

അയര്‍ലന്‍ഡ് : വാട്ടര്‍ഫോര്‍ഡ്  സിറോമലബാര്‍ വാട്ടര്‍ഫോര്‍ഡ്, കുട്ടികള്‍ക്കായി ഒരുക്കുന്ന ഇംഗ്ലീഷിലുള്ള ഏകദിന ധ്യാനം – നവംബര്‍ മൂന്നാം തീയതി (3rd Nov 2018 Saturday)വാട്ടര്‍ഫോര്‍ഡ്: Anointing Fire Catholic Ministry (സെഹിയോന്‍) ടീം അയര്‍ലന്‍ഡിന്റെ ആഭിമുഖ്യത്തില്‍ നിശ്ചിത പ്രായപരിധിയിലുള്ള കുട്ടികള്‍ക്കായി ഒരുക്കുന്ന ഏകദിന ധ്യാനം നവംബര്‍ മൂന്നാം തീയതി വാട്ടര്‍ഫോര്‍ഡ് ന്യൂടൗണ്‍ പള്ളിയുടെ പാരിഷ്ഹാളില്‍ വെച്ച് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു.
പ്രായപരിധി 5 വയസ് മുതല്‍ 8 വയസ് വരെയും, 9 വയസ് മുതല്‍ 12 വയസ് വരെയും, 13 വയസ് മുതല്‍ 18 വയസ് വരെയും, എന്നിങ്ങനെ കുട്ടികളെ മൂന്ന് വിഭാഗമാക്കി തിരിച്ചാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

വാട്ടര്‍ഫോര്‍ഡ് ന്യൂടൗണ്‍ പള്ളിയുടെ പാരിഷ്ഹാളില്‍ ശനിയാഴ്ച രാവിലെ 9 മണിയ്ക് രജിസ്ട്രേഷന്‍ ആരംഭിക്കും.  വാട്ടര്‍ഫോര്‍ഡ് സിറോമലബാര്‍ ഇടവക വികാരി Rev Fr. സിബി അറക്കല്‍ എല്ലാ വിഭാഗത്തിലുള്ള വിശ്വാസികളെയും ധ്യാനത്തിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയുന്നതായി അറിയിച്ചു. ശനിയാഴ്ച വൈകിട്ട് 4:30 മണിക്ക് ധ്യാനം സമാപിക്കും.
ധ്യാനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്നവരുമായി ബന്ധപ്പെടുക:

Goggy Mathew: 0872330880,
Ephraim Paulose: 0872752202

 

 

വാര്‍ത്ത : ഷാജി ജോണ്‍ പന്തളം
Share this news

Leave a Reply

%d bloggers like this: