ബ്രെക്‌സിറ്റിനെതിരെ വടക്കന്‍ അയര്‍ലണ്ടില്‍ ജന മുന്നേറ്റം: സമാധാനം കൈവരിക്കാന്‍ യൂണിയന്‍ അംഗത്വം അനിവാര്യമെന്ന് സമരക്കാര്‍

ബെല്‍ഫാസ്റ്റ്: ബ്രെക്‌സിറ്റിനെതിരെ ലണ്ടനില്‍ പ്രതിഷേധങ്ങള്‍ പുകയുമ്പോള്‍ വടക്കന്‍ അയര്‍ലണ്ടിലും സമരത്തെ പിന്താങ്ങുന്നവര്‍ തെരുവിലിറങ്ങി. വടക്കന്‍ അയര്‍ലണ്ടില്‍ ഡിയുപി സര്‍ക്കാരിനെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യവിളികള്‍ ഉയര്‍ത്തി. ഡിയുപി സര്‍ക്കാരും തെരേസ മേയും ബ്രെക്‌സിറ്റില്‍ നിന്നും പിന്‍വാങ്ങണമെന്നാണ് സമരക്കാരുടെ ആവശ്യം.

ക്രോസ്സ് കമ്യുണിറ്റി അലയന്‍സ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ സമരക്കാര്‍ യൂണിയന്‍ പതാകകള്‍ ഉയര്‍ത്തിപ്പിടിച്ച് യൂറോപ്യന്‍ യുണിയനോട് പിന്തുണ പ്രഖ്യാപിച്ചു. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് വടക്കന്‍ അയര്‍ലണ്ടില്‍ ഇതിനോടകം നിരവധി സമര പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു.

യു.കെ യൂണിയനില്‍ നിന്നും വിട്ടുപോവുന്നതോടെ വടക്കുകാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പല ആനുകൂല്യങ്ങളും നിര്‍ത്തലാക്കപ്പെടും. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ ഇത് വന്‍ തോതിലുള്ള പ്രതിസന്ധിക്ക് തുടക്കമിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, വടക്കന്‍ അയര്‍ലണ്ടില്‍ സമാധാനം കൊണ്ടുവരാന്‍ യൂണിയന്‍ അംഗത്വം അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരാണ് പ്രതിഷേധത്തിന് ഇറങ്ങിയത്. വടക്ക്-തെക്കന്‍ അയര്‍ലന്‍ഡുകള്‍ സംയോജിച്ച് യുണൈറ്റഡ് അയര്‍ലന്‍ഡ് എന്ന ആശയത്തിന് ഇവിടെ പ്രചാരം കൂടിവരികയാണെന്ന് ബെല്‍ഫാസ്റ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: