കെട്ടിടത്തിന്റെ സുരക്ഷിതത്വം തകരാറില്‍; ഡബ്ലിനില്‍ ആര്‍ഡ്ഗില്ലെന്‍ കമ്യുണിറ്റി സ്‌കൂളില്‍ ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മുടങ്ങും.

ഡബ്ലിന്‍: ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഡബ്ലിനിലെ ബാല്‍ബ്രിഗാനില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ഗില്ലാന്‍ കമ്യുണിറ്റി സ്‌കൂളില്‍ കെട്ടിടത്തിന് സുരക്ഷാ വീഴ്ച കണ്ടെത്തി. ഫയര്‍ ആന്‍ഡ് സേഫ്റ്റി അസസ്‌മെന്റ് അനുസരിച്ച് കെട്ടിട നിര്‍മ്മാണത്തില്‍ അപാകത കണ്ടെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ട്രാന്‍സിഷന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ കെട്ടിടത്തിലെ അധ്യയനം ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു.

സുരക്ഷാ വീഴ്ച കണ്ടെത്തിയ കെട്ടിടത്തില്‍ പഠനം നിര്‍ത്തിവെക്കാന്‍ വിദ്യാഭ്യാസ വകുപ്പും സ്‌കൂള്‍ മാനേജ്മെന്റും സംയുക്തമായി നടപടി സ്വീകരിക്കുകയായിരുന്നു. ഒരാഴ്ച സമയത്തിനുള്ളില്‍ ഇവിടെ വീണ്ടും പഠനം തുടരാന്‍ കഴിയുമെന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച അറിയിപ്പ്. ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് ബാധകമാവുന്നതെന്ന് സ്‌കൂള്‍ വൃത്തങ്ങള്‍ അറിയിച്ചു.

എ എം

Share this news

Leave a Reply

%d bloggers like this: