ശ്രീലങ്കയില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹീന്ദ രാജപക്ഷെ പ്രധാനമന്ത്രിയായി അധികാരമേറ്റു

കൊളംബോ: അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ മുന്‍ പ്രബല നേതാവ് മഹീന്ദ രാജപക്ഷെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പാര്‍ട്ടി നിലവിലുള്ള കൂട്ടികക്ഷി സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ചതോടെയാണ് പുതിയ രാഷ്ട്രീയ നീക്കങ്ങളുണ്ടായത്. ഇതോടെ റെനില്‍ വിക്രമസിംഗെയ്ക്ക് പ്രധാനമന്ത്രി പദം നഷ്ടമായി. മുന്‍ പ്രസിഡന്റ് കൂടിയായ രാജപക്ഷെ സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങള്‍ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു.

നിലവിലുണ്ടായിരുന്ന പ്രധാനമന്ത്രി വിക്രമസംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുവാന്‍ യുണൈറ്റഡ് പീപ്പിള്‍ ഫ്രീഡം അലയന്‍സ് തീരുമാനിച്ച കാര്യം പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ടെന്ന് സിസിസേനയുടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ മഹീന്ദ്ര അമര്‍വീര പറഞ്ഞു. വിക്രമസിംഗെയുടെ പിന്തുണയോടെ 2015 ല്‍ സിരിസേന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിച്ചത്. രാജപക്ഷെയുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന സിരിസേന അദ്ദേഹവുമായി വേര്‍പിരിഞ്ഞാണ് പ്രസിഡന്റായി മത്സരിച്ചത്.

ഭൂരിപക്ഷ പിന്തുണയില്ലാതെ വിക്രമസിംഗെയെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് നീക്കം ചെയ്തത് ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കുമെന്ന് വാദമുണ്ട്. രാജപക്ഷെ – സിരിസേന സഖ്യത്തിന് പാര്‍ലമെന്റില്‍95 അംഗങ്ങളാണുള്ളത്. അതേസമയം, വിക്രമസിംഗെയുടെ പാര്‍ട്ടിക്ക് 106 സീറ്റുണ്ട്. ഭൂരുപക്ഷത്തിന് അവര്‍ക്ക് ഏഴ് അംഗങ്ങളടെ കുറവേയുള്ളു. അടുത്തയിടെ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ രാജപക്ഷെയുടെ പാര്‍ട്ടി നേടിയ വമ്പന്‍ വിജയമാണ് സിരിസേനയെ പുതിയ സഖ്യത്തിനു പ്രേരിപ്പിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. തന്നെയും രാജപക്ഷെയുടെ സഹോദരനും ഉയര്‍ന്ന പ്രതിരോധ മേധാവിയുമായ ഗോടഭയ്യ രാജപക്ഷയെയും വധിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന ആരോപണം സഖ്യകക്ഷിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി ഗൗരവത്തിലെടുക്കാന്‍ തയാറാകത്തിന്റെ പേരില്‍ സിരിസേന കടുത്ത വിമര്‍ശനം നടത്തിയിരുന്നു. ചൈനയുടെ അടുപ്പക്കാരനായിട്ടാണ് രാജപക്ഷെ അറിയപ്പെടുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: