ഈ വര്‍ഷം മോര്‍ട്ട്‌ഗേജ് അനുമതി ലഭിച്ചവരുടെ എണ്ണത്തില്‍ വന്‍ കുറവ്

ഡബ്ലിന്‍: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2018-ല്‍ മോര്‍ട്ട് ഗേജ് ക്ലീറെന്‍സ് ലഭിച്ചത് വളരെ കുറച്ചുപേര്‍ക്ക് മാത്രം. ലക്ഷക്കണക്കിന് അപേക്ഷകരില്‍ ഏകദേശം പതിനായിരത്തോളം ആളുകള്‍ക്ക് മാത്രമാണ് ഈ വര്‍ഷം പുതിയ വീട് വാങ്ങാന്‍ ലോണ്‍ അനുവദിക്കപ്പെട്ടത്. അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക്‌മേല്‍ സെന്‍ട്രല്‍ ബാങ്ക് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ വലിയൊരു ശതമാനം ആളുകള്‍ക്കും മോര്‍ട്ട്‌ഗേജ് ലഭിക്കാനുള്ള അവസരം ഇല്ലാതാക്കിയെന്ന് പ്രമുഖ പ്രോപ്പര്‍ട്ടി വെബ്സൈറ്റുകള്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

മറ്റു ലോണുകള്‍ എടുത്തവര്‍ക്ക് മോര്‍ട്ട്‌ഗേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ അപേക്ഷകരെ വെട്ടിലാക്കി. ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങള്‍ ലോണ്‍ അനുവദിക്കാതിരുന്ന അപേക്ഷകരെയും മോര്‍ട്ട്‌ഗേജ് ക്ലീറന്‍സില്‍ നിന്നും പുറത്താക്കി. വസ്തുവില കുത്തനെ ഉയര്‍ന്നതോടെ വ്യാപകമായി ഹോം ലോണുകള്‍ അനുവദിക്കുന്ന രീതിയില്‍ ബാങ്കുകള്‍ മാറ്റം വരുത്തിയത് അപേക്ഷകരെ നിരാശരാക്കി. ബാങ്കുകള്‍ അനാവശ്യ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ലോണ്‍ അപേക്ഷകള്‍ തള്ളുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് ഉടലെടുക്കുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: