മൂന്നാമത്തെ കുഞ്ഞ് ജനിച്ചാല്‍ മാതാപിതാക്കള്‍ക്ക് വമ്പന്‍ ഓഫറുകള്‍ നല്‍കി ഇറ്റലി

റോം: രാജ്യത്തെ ജനസംഖ്യ നിലവാരം മെച്ചപ്പെടുത്താന്‍ കുടുംബത്തിന് വന്‍ ഓഫറുകളാണ് ഇറ്റലി പ്രഖ്യാപിച്ചത്. യൂറോപ്യന്‍ വന്‍കരയില്‍ ജനസംഖ്യാ നിരക്ക് കുറഞ്ഞുവരുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇറ്റലി. കുടുംബത്തില്‍ മൂന്നാമതൊരു കുട്ടി ജനിച്ചാല്‍ ആ കുടുംബത്തിന് 20 വര്‍ഷത്തേക്ക് കൃഷിഭൂമി സൗജന്യമായി ലഭിക്കും.

2019 മുതല്‍ 2021 വരെയാണ് പദ്ധതി കാലയളവ്. കൃഷിഭൂമിക്ക് പുറമെ ഇത്തരം കുടുംബങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പലിശരഹിത വായ്പ ലഭിക്കുന്നതിനും അര്‍ഹതയുണ്ടാവും. വിവാഹിതരായ ദമ്പതികള്‍ക്ക് മാത്രമാണ് ഓഫറുകള്‍ ബാധകമാവുക.

കഴിഞ്ഞ വര്‍ഷം നാലരലക്ഷം കുഞ്ഞുങ്ങള്‍ മാത്രമാണ് ഇറ്റലിയില്‍ പിറന്നുവീണത്. വരും വര്‍ഷങ്ങളില്‍ വന്‍തോതില്‍ ജനസംഖ്യ കുറഞ്ഞേക്കുമെന്ന വിദഗ്ദ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആകര്‍ഷകമായ ജനസംഖ്യ ഓഫറുകള്‍ നടപ്പാക്കുകയായിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: