അന്യഗ്രഹ പേടകം ഭൂമിയെ കടന്നുപോയി; അത്ഭുതപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി ശാസ്ത്ര ലോകം

വാഷിംഗ്ടണ്‍ഡിസി: ഒരു വര്‍ഷം മുന്‍പ് ഭൂമിയെ കടന്നുപോയ വസ്തു അന്യഗ്രഹ പേടകമായിരുന്നു എന്ന് ഒരുകൂട്ടം ഗവേഷകര്‍. ഇത് ചിന്നഗ്രഹമാണെന്ന ധാരണയിലായിരുന്നു ഇതുവരെ ശാസ്ത്രലോകം. എന്നാല്‍ പേടകത്തിന്റെ ആകൃതിയും സഞ്ചാര ദിശയും കണക്കാക്കിയപ്പോള്‍ ഇത് ചിന്നഗ്രഹമാവാന്‍ സാധ്യതയില്ലെന്ന് ഗവേഷകര്‍ പറയുന്നു.

സൗരയൂഥത്തിന് പുറത്ത് നിന്ന് എത്തിയ ഈ പേടകം നിശ്ചിത ദൂരം സഞ്ചരിച്ച ശേഷം അപ്രത്യക്ഷമായതായ് നാസ കണ്ടെത്തിയിരുന്നു. പേടകത്തിന്റെ ദിശ തികച്ചും വ്യത്യസ്തമായത് ബഹിരാകാശ ഗവേഷകരെ ആശയകുഴപ്പത്തിലാഴ്ത്തുകയായിരുന്നു. ഭൂമിയെ നിരീക്ഷിക്കാന്‍ അന്യഗ്രഹത്തില്‍ നിന്ന് വന്ന പേടകമായിരിക്കാം ഇതെന്ന അഭിപ്രായം ഗവേഷകര്‍ക്കിടയില്‍ ബലപ്പെട്ടു വരികയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: