ക്രിസ്മസിന് മദ്യപിച്ച് വാഹനമോടിച്ച നാന്നൂറോളം ഡ്രൈവര്‍മാരെ പിടികൂടി ഗാര്‍ഡ

ഡബ്ലിന്‍ : ക്രിസ്മസ് സീസണില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കൈയോടെപിടികൂടി ഗാര്‍ഡ. കഴിഞ്ഞ 18 ദിവസത്തിനുളില്‍ നാന്നൂറോളം ഡ്രൈവര്‍മാരെയാണ് ലഹരിയുടെ വാഹമോടിച്ചതിന് ഗാര്‍ഡയുടെ പിടിയിലായത്. കഴിഞ്ഞ വരം മാത്രം 218 പേരെയാണ് ഇത്തരത്തില്‍ കണ്ടെത്തിയത്. സാധാരണയായി വൈകുന്നേരങ്ങളില്‍ മാത്രം നടത്തിവരാറുള്ള ഡ്രിങ്ക് ഡ്രൈവിങ് പരിശോധന ക്രിസ്മസ് സീസണില്‍ രാവിലെ മുതല്‍ ആരംഭിച്ചിരുന്നു. ക്രിസ്മസ് സീസണോടനുബന്ധിച്ച് ഡ്രിങ്ക് ഡ്രൈവിങ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ചെറിയ തോതിലുള്ള മദ്യപാനം പോലും ഒരാളുടെ ഡ്രൈവിങിനെ ബാധിക്കുമെന്നും ഇതില്‍ സ്ത്രീ പുരുഷ ഭേദമില്ലെന്നും റോഡ് സേഫ്റ്റി അധികൃതര്‍ അറിയിച്ചു.

റോഡപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഒക്ടോബര്‍ അവസാനം മുതല്‍ മദ്യപിച്ചുള്ള ഡ്രൈവിങ് നിരോധിച്ചു നിയമം കര്‍ശനമാക്കിയത്. പരിശോധനക്കായി കൂടുതല്‍ ചെക്കിങ് പോയിന്റുകള്‍ സ്ഥാപിക്കുമെന്നും പിടിക്കപ്പെടുന്നവരെ ബ്രീത്ത് ടെസ്റ്റിന് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. തലേദിവസത്തെ ആഘോഷം കഴിഞ്ഞു വരുന്നവരെപോലും കുടുക്കുന്ന രീതിയിലാണ് പുതിയ ഡ്രിങ്ക് ഡ്രൈവിങ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. രാവിലത്തെ ഹാംഗ് ഓവര്‍ പോലും ഡ്രിങ്ക് ഡ്രൈവിങ് ലിമിറ്റ് കവിഞ്ഞതാകുന്ന തരത്തില്‍ പല കേസുകളും പിടിക്കപ്പെട്ടിട്ടുണ്ടെന്നും ക്രിസ്മസിനോടനുബന്ധിച്ച് ഇത്തരം പരിശോധനകള്‍ രാവിലെ മുതല്‍ തുടങ്ങുമെന്നുമാണ് ഗാര്‍ഡ അറിയിപ്പ്.

ഏറ്റവും കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയത് രാത്രി 11 മുതല്‍ പുലര്‍ച്ചെ 4 മണി വരെയുള്ള സമയത്താണ്. ലൈസന്‍സ് റദ്ദാക്കല്‍ വരെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗാര്‍ഡയ്ക്ക് അധികാരം നല്‍കിയിട്ടുണ്ട്. 100 ml രക്തത്തില്‍ 50mg ആല്‍ക്കഹോളാണ് അനുവദിച്ചിരിക്കുന്ന അളവ്. ചില ഡ്രൈവര്‍മാര്‍ക്ക് 20mg വരെയാണ് ആല്‍ക്കഹോള്‍ പരിധി നിശ്ചയിച്ചിരിക്കുന്നത്.

 

എ എം

Share this news

Leave a Reply

%d bloggers like this: