ശക്തമായ കാറ്റില്‍ തകരാറിലായ വൈദ്യുതബന്ധം ഇനിയും തിരിച്ചെത്തിയിട്ടില്ല; പല പ്രദേശങ്ങളും ഇരുട്ടില്‍

ഡബ്ലിന്‍: കഴിഞ്ഞ ദിവസങ്ങളില്‍ അയര്‍ലണ്ടില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ തകരാറിലായ വൈദ്യുത ബന്ധം ഇനിയും പല സ്ഥലങ്ങളിലും തിരിച്ചെത്തിയിട്ടില്ല. ഇഎസ്ബി നെറ്റ് വര്‍ക്കിന്റെ കണക്കുകള്‍ പ്രകാരം ആയിരക്കണക്കിന് വീടുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും ഇപ്പോഴും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. വൈദുതിബന്ധം തകരാറിലായ ആയിരക്കണക്കിന് ഭവനങ്ങളില്‍ ഏറെക്കുറെ അറ്റകുറ്റപണികള്‍ നടന്നുവരുന്നു. കനത്ത മഴയും ശക്തമായ കാറ്റുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യമൊട്ടാകെ റിപ്പോട്ട് ചെയ്തിട്ടുള്ളത്.

110 കി.മി വേഗതയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതും വൈദുതി ലൈനുകള്‍ തകരാറിലായതുമാണ് പരക്കെ വൈദുതിബന്ധം വിച്ഛേദിക്കപ്പെടാന്‍ കാരണമായത്. അറ്റകുറ്റപണികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും ESB അധികൃതര്‍ വ്യക്തമാക്കി. വിക്കലോ, വാട്ടര്‍ഫോര്‍ഡ്, മുള്ളിന്‍ഗര്‍ മേഖലകളിലാണ് നിലവില്‍ വ്യാപകമായി തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്നു രാത്രിയോടെ വൈദ്യുതി പൂര്‍ണമായി പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുത ലൈനുകള്‍ പൊട്ടിക്കിടക്കുകയാണ്. വീണുകിടക്കുന്ന ഇലക്ട്രിക് ലൈനുകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നും ജാഗ്രത പാലിക്കാനും ESB മുന്നറിയിപ്പു നല്‍കിയിട്ടുണ്ട് വൈദ്യുതി ബന്ധം ഇല്ലാത്ത പ്രദേശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുചെയ്യുക. ലെയ്ന്‍സ്റ്റര്‍, കാവന്‍, മോനഗന്‍ പ്രദേശങ്ങളില്‍ ഇന്ന് രാവിലെ വരെ യെല്ലോ വിന്‍ഡ് വാണിങ്ങുകള്‍ നല്‍കിയിരുന്നു. തീരദേശ മേഖലകളും അതീവ ജാഗ്രതയിലാണ്. നിങ്ങളുടെ പ്രദേശത്ത് വൈദ്യുത തകരാര്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇഎസ്ബിയുടെ 1850 372 999 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

എ എം

Share this news

Leave a Reply

%d bloggers like this: