ലോകത്തില്‍ ഏറ്റവും കൂടുതല്‍ തുക ചിലവാക്കി നിര്‍മിക്കുന്ന ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ അയര്‍ലണ്ടില്‍

ഡബ്ലിന്‍: നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ചിലവുകള്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന 650 മില്യണ്‍ യൂറോയില്‍ നില്‍ക്കില്ലെന്ന് ലിയോ വരേദ്കര്‍. ആശുപത്രി നിര്‍മാണവുമായി ബന്ധപ്പെട്ട് ഡയലില്‍ നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു വരേദ്കര്‍. ഇപ്പോള്‍ ഈ പദ്ധതി പ്രതീകരിക്കാന്‍ ഗവണ്‍മെന്റില്‍ നിന്ന് 1 ബില്യണ്‍ യൂറോ ചെലവാക്കേണ്ടി വരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. നിര്‍മ്മാണമേഖലയിലെ വിലക്കയറ്റമാണ് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ നിശ്ചയിച്ചിരുന്ന തുകയേക്കാള്‍ അധികമായി 450 മില്യണ്‍ യൂറോ ഇടാകേണ്ടിവരുന്നത്. 310 മില്യണ്‍ യൂറോയോളമാണ് നിര്‍മാണ ചെലവുകള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്. മൊത്തം ചിലവുകള്‍ക് കഴിയുമ്പോള്‍ ലോകത്തില്‍ ഏറ്റവും അധികം തുക മുടക്കി നിര്‍മിക്കുന്ന ചില്‍ഡ്രന്‍സ് ഹോസ്പിറ്റലായി ഇത് മാറും.

2016 ല്‍ വരേദ്കര്‍ ആരോഗ്യമന്ത്രി ആയിരിക്കുമ്പോഴാണ് ചിന്ദ്രന്‍സ് ഹോസ്പിറ്റല്‍ പദ്ധതി പ്രഖ്യാപിക്കുന്നത്. കെട്ടിട നിര്‍മാണത്തിനും രൂപഭംഗി വരുത്തുന്നതിനുമായി 450 മില്യണ്‍ യൂറോ അധിക ചിലവ് അനാവശ്യമാണെന്ന് ഫിയന ഫെയ്ല്‍ TD സ്റ്റീഫന്‍ ഡോണലി ട്വിറ്ററില്‍ കുറിച്ചു. അധിക സര്‍വീസുകളോ, കിടക്കകള്‍, ഡോക്ടര്‍മാരുടെ സേവനം തുടങ്ങിയവ ഈ അധിക 450 മില്യണ്‍ യൂറോയില്‍ വകയിരുത്തിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അധിക ചിലവ് ഉണ്ടാകാന്‍ ഇടയായ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണം നടത്തുമെന്ന് വരേദ്കര്‍ പ്രസ്താവിച്ചു.

അയര്‍ലണ്ടിലെ ആരോഗ്യ മേഖലയില്‍ ഏറ്റവും പ്രതീക്ഷയുള്ളതും ഏറ്റവും ചിലവേറിയതുമായ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊജക്റ്റ് ആണ് കുട്ടികള്‍ക്കുവേണ്ടി ഡബ്ലിനില്‍ തുടങ്ങുന്ന ഈ ആശുപത്രി. അയര്‍ലണ്ടില്‍ നിലവിലുള്ള ടെംപിള്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍’സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, ഔര്‍ ലേഡി’സ് ചില്‍ഡ്രന്‍’സ് ഹോസ്പിറ്റല്‍- ക്രംലിന്‍, നാഷണല്‍ ചില്‍ഡ്രന്‍’സ് ഹോസ്പിറ്റല്‍-താല എന്നിവ കൂട്ടിച്ചേര്‍ത്താണ് പുതിയ നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സെന്റ് ജെയിംസ് ആശുപത്രി പരിസരത്ത് നിര്‍മിക്കാനുദ്ദേശിക്കുന്ന കുട്ടികളുടെ ആശുപത്രി 2020ഓടെ പൂര്‍ത്തീകരിക്കുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ അറിയിച്ചു.

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: