സണ്‍ഡേ ടൈംസ് അഭിപ്രായ സര്‍വേ; ഫൈന്‍ ഗെയിലിനും, ഫിയാന ഫാളിനും നേട്ടം; സിന്‍ ഫെയിനിന് തിരിച്ചടി

ഡബ്ലിന്‍: ഫൈന്‍ ഗെയിലിന്റെ ജനപിന്തുണയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടില്ലെന്ന സൂചനയുമായി പുതിയ രാഷ്ട്രീയ സര്‍വേകള്‍. സണ്‍ഡേ ടൈംസ് നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഫൈന്‍ ഗെയില്‍ അയര്‍ലണ്ടിലെ ഏറ്റവും ജനകീയമായ പാര്‍ട്ടിയെന്ന സ്ഥാനം നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ മാസത്തേക്കാള്‍ 1 പോയിന്റ് മെച്ചപ്പെടുത്തി 31 ശതമാനം നേടിയാണ് ഫൈന്‍ ഗെയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെമേല്‍ വ്യക്തമായ ഭൂരിപക്ഷം നേടിയത്. അതേസമയം ഫിയാന ഫെയിലിന്റെ ജനപിന്തുണ രണ്ട് പോയിന്റ് ഉയര്‍ന്ന് 29 ശതമാനത്തിലെത്തി. രാജ്യത്തെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായ സിന്‍ ഫെയിനിന്റെ പിന്തുണ ആറ് പോയിന്റുകള്‍ താഴ്ന്ന് 17 ശതമാനത്തിലെത്തിയിട്ടുമുണ്ട്.

ഗവണ്മെന്റിലുള്ള ജനങ്ങളുടെ വിശ്വാസം ഒരു പോയിന്റ് കുറഞ്ഞ് 41 ശതമാനത്തിലെത്തി. രാഷ്ട്രീയ വിവാദങ്ങള്‍ അതിജീവിച്ച് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കറിന്റെ ജനപിന്തുണ മാറ്റമിലാതെ 48 ശതമാനത്തില്‍ തുടരുന്നു. ഏറ്റവും ജനപ്രിയനായ പാര്‍ട്ടി നേതാവ് എന്ന പദവി നിലനിര്‍ത്തി ഫിയാന ഫെയ്ല്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്റെ പിന്തുണ 50 ശതമാനത്തിലെത്തി. സിന്‍ ഫെയ്ന്‍ന്റെ മേരി ലൂ മക്‌ഡൊണാള്‍ഡ് ജനപിന്തുണ 4 പോയിന്റ് കുറഞ്ഞ് 44 ശതമാനത്തിലെത്തി.

അടുത്തിടെ ഫൈന്‍ ഗെയില്‍ പാര്‍ട്ടിയും ഫിയന്ന ഫാളും തമ്മിലുള്ള കൂട്ടുകക്ഷി ഭരണത്തില്‍ ഉലച്ചിലുകള്‍ ഉണ്ടാകുകയും ഫിയന്ന ഫാള്‍ തിരഞ്ഞെടുപ്പിന് മുറവിളി കൂട്ടുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് അടുത്ത കാലത്തുണ്ടായ വിവാദങ്ങള്‍ മറികടന്നാണ് ഭരണ പാര്‍ട്ടിയായ ഫൈന്‍ ഗെയിലിനുള്ള ജനപിന്തുണയില്‍ 2 പോയിന്റുകളുടെ വര്‍ദ്ധവ് ഉണ്ടായത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: