ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകി അയര്‍ലണ്ട് മലയാളികള്‍; ആശംസകള്‍ അറിയിച്ച് ഹിഗ്ഗിന്‍സും പ്രധാനമന്ത്രി വരേദ്കറും

ക്രിസ്മസ്സ് ആഘോഷത്തിമര്‍പ്പിന്റെ അലയൊലികള്‍ മാത്രമാണ് ഇപ്പോള്‍ അയര്‍ലന്റിലെങ്ങും. മഞ്ഞുമഴയുടെ ശൈത്യത്തിലും ക്രിസ്മസ് ആഘോഷിക്കുവാന്‍ അയര്‍ലണ്ടിലെ മലയാളികളും തയ്യാറെടുത്തുകഴിഞ്ഞു. ചില മലയാളി കുട്ടായ്മകള്‍ നേരത്തേതന്നെ ക്രിസ്മസ്സ് ആഘോഷം പൂര്‍ത്തിയാക്കി. അതേസമയം ഒരാഴ്ചകൂടി കഴിഞ്ഞ് ക്രിസ്മസ്സും ന്യൂ ഇയറും ഒരുമിച്ചാഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഭൂരിഭാഗം മലയാളി അസ്സോസിയേഷനുകളും. തെരുവിലെ ആഘോഷങ്ങളുടെ വേള കഴിഞ്ഞ് ചര്‍ച്ചകളിലെ പ്രാര്‍ത്ഥനയിലും അയര്‍ലണ്ടിലെ ജനത പങ്ക് കൊള്ളുന്നു.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി ലോകമെങ്ങും നാളെ ക്രിസ്മസ് ആചരിക്കും. ഇന്നു രാത്രി ദേവാലയങ്ങളില്‍ തിരുപ്പിറവി ശുശ്രൂഷ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാര്‍ന്ന ചടങ്ങുകളാണ് സംഘടിപ്പിക്കുന്നത്. ക്രിസ്മസിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ചര്‍ച്ചുകളും താമസയിടങ്ങളും അലങ്കരിച്ചിട്ടുണ്ട്. പുല്‍ക്കുടില്‍ ഒരുക്കിയും ക്രിസ്മസ് ട്രീകളുണ്ടാക്കിയും നക്ഷത്രങ്ങള്‍ തൂക്കിയുമാണ് വിശ്വാസികള്‍ ക്രിസ്മസിനെ വരവേല്‍ക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി ക്രിസ്മസ് ക്വയറുകളും കരോളുകളും സംഘടിപ്പിക്കുന്നുണ്ട്.

ക്രിസ്മസ് ദിനത്തില്‍ എല്ലാവരും പ്രാര്‍ഥനക്കത്തെുന്നതിനാല്‍ ചര്‍ച്ചുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വീടുകളില്‍ വൈവിധ്യമായ വിഭവങ്ങളും ഒരുക്കും. മാംസാഹാരം ഈ ഭക്ഷ്യ വിഭവങ്ങളില്‍ പ്രധാനമാണ്. കേക്കുകള്‍ ക്രിസ്മസിന്റെ അവിഭാജ്യഘടകമാണ്. വീടുകളിലും കേക്കുകളുണ്ടാക്കും. ക്രിസ്മസിന്റെ ഭാഗമായി ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കലും ബന്ധം പുതുക്കലും നടക്കാറുണ്ട്.

പ്രധാനമന്ത്രി ലിയോ വരേദ്കറും പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സും ഐറിഷ് ജനതയ്ക്ക് ക്രിസ്മസ്സ് ആശംസകള്‍ നേര്‍ന്നു. ‘അയര്‍ലണ്ടില്‍ അനേകര്‍ സുരക്ഷിത ഭവനത്തിന്റെ അഭാവം മൂലം കഷ്ടത അനുഭവിക്കുന്നുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളും ശക്തിപ്പെടേണ്ടതുണ്ട്’. ഈ ക്രിസ്മസ് സീസണില്‍ ഇവര്‍ക്കെല്ലാമായി ഐക്യദാര്‍ഢ്യം പ്രഖാപിക്കുന്നുവെന്ന് ഹിഗ്ഗിന്‍സ് തന്റെ സന്ദേശത്തില്‍ വ്യക്തമമാക്കി.

‘പ്രിയപെട്ടവരൊപ്പം ചിലവഴിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല നാളുകളാണ് ഈ ദിവസങ്ങള്‍. അയര്‍ലണ്ടിലെ ജീവിത സൗകര്യങ്ങള്‍ ഏറ്റവും മികച്ച നിലയിലാണ് ഇപ്പോഴുള്ളതെന്ന് വരേദ്കര്‍ തന്റെ വീഡിയോ സന്ദേശത്തില്‍ സൂചിപ്പിച്ചു. അതേസമയം പ്രയാസത്തിലായിരിക്കുന്ന അനേകരും നമുക്ക് ചുറ്റുമുണ്ട്. അസുഖത്തില്‍ കഴിയുന്നവരെയും പ്രായമേറിയവരും ഒറ്റപെട്ടവരെയും, ഭവന രഹിതരായവരെയും, താത്കാലിക പാര്‍പ്പിട സംവിധാനങ്ങളില്‍ കഴിയുന്നവരെയും നമുക്ക് ഓര്‍ക്കാം’- വരേദ്കര്‍ പറഞ്ഞു. രാജ്യം നിലവില്‍ നേരുന്ന ഏറ്റവും വലിയ പ്രശ്നമായ ഭവന പ്രതിസന്ധിക്ക് ഉടനടി പരിഹാരം കാണുമെന്നും വരേദ്കര്‍ ക്രിസ്മസ് സന്ദേശത്തില്‍ പ്രസ്താവിച്ചു. അതേസമയം വര്‍ഷത്തില്‍ ഏറ്റവും തിരക്കേറിയ സമയത്തിലൂടെ കടന്നുപ്പോകുന്ന ആരോഗ്യമേഖലയിലെ ജീവനക്കാരെ അവഗണിക്കുന്ന വരേദ്കറിന്റെ നിലപാടിനോട് നിരവധിപേര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

 

എ എം

Share this news

Leave a Reply

%d bloggers like this: