അനാരോഗ്യകരമായ അബോര്‍ഷന്‍ വെബ്സൈറ്റുകള്‍ പെരുകുന്നു. കരുതിയിരിക്കാന്‍ എച്ച്.എസ്.ഇ യുടെ മുന്നറിയിപ്പ്

ഡബ്ലിന്‍: ഗര്‍ഭചിദ്രം നിയമപരമായതോടെ അയര്‍ലണ്ടില്‍ ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളുടെ എണ്ണവും കുത്തനെ കൂടി. ഗര്‍ഭച്ഛിദ്രത്തെ പ്രോത്സാഹിക്കുന്ന ഇത്തരം വെബ്സൈറ്റുകളില്‍ വഞ്ചിതരാകാതിരിക്കാന്‍ എച്ച്.എസ്.ഇ മുന്നറിയിപ്പ്. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പേജിനോട് സാമ്യമുള്ള വെബ്സൈറ്റുകള്‍ അടുത്തകാലത്തായി പ്രവര്‍ത്തിച്ചുവരുന്നുണ്. തീര്‍ത്തും അനാരോഗ്യകരമായ ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകള്‍ കഴിവതും ഒഴിവാക്കാനും എച്ച്.എസ്.ഇ നിര്‍ദ്ദേശിക്കുന്നു.

ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ myoptions.ie എന്ന വെബ്‌സൈറ്റോ അല്ലെങ്കില്‍ 1800 828 010 എന്ന ഹെല്‍പ്ലൈന്‍ നമ്പരോ മാത്രം തെരഞ്ഞെടുക്കുക. രാജ്യത്ത് ഗര്‍ഭചിദ്രം നിയമപരമാക്കിയതിന്റെ മറവില്‍ നിരവധി വ്യാജ ഓണ്‍ലൈന്‍ ക്ലിനിക്കുകളും സാര്‍വത്രികമായി തുടങ്ങിയിരിക്കുകയാണ്. ഇത്തരം സേവനങ്ങള്‍ക്ക് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ മാത്രം സമീപിക്കാനും എച്ച്.എസ്.ഇ നിര്‍ദ്ദേശിക്കുന്നു.

12 ആഴ്ചവരെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുന്ന നിയമം(Regulation of Termination of Pregnancy) ജനുവരി ഒന്ന് മുതല്‍ അയര്‍ലണ്ടില്‍ പ്രാബല്യത്തില്‍ വന്നിരുന്നു. അതേസമയം അബോര്‍ഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ആശുപതികള്‍ക്ക് മുന്‍പില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തില്ലെന്ന് അയര്‍ലണ്ടിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍ അറിയിച്ചു. അബോര്‍ഷന്‍ ബില്ലിനെപ്പറ്റി വ്യക്തമായ ധാരണ സ്ത്രീകളില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭ്രൂണഹത്യയ്ക്ക് പകരമായി സ്വീകരിക്കാന്‍ കഴിയുന്ന മറ്റ് മാര്‍ഗങ്ങളെപ്പറ്റി ബോധവത്കരണം നടത്തുമെന്നും പ്രോലൈഫ് വക്താവ് ലൂക്ക് സില്‍ക്കി അറിയിച്ചു. ഈ നിയമത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ജനത്തിന് ശരിയായ അറിവായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: