ലുവാസ് വെബ്സൈറ്റില്‍ സൈബര്‍ അറ്റാക്ക്; ഇന്റര്‍നെറ്റ് റാന്‍സംവെയര്‍ ആക്രമണങ്ങള്‍ അയര്‍ലണ്ടില്‍ വ്യാപകമാകാന്‍ സാധ്യതയെന്ന് സുരക്ഷാ വിദഗ്ദര്‍

ഡബ്ലിന്‍: ലോക രാഷ്ട്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ 2018 ലെ Wannacry റാന്‍സംവെയര്‍ ആക്രമണത്തെ ആരും മറന്നിട്ടുണ്ടാകില്ല. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി പണം ആവശ്യപ്പടുന്ന ഇത്തരം റാന്‍സംവെയര്‍ ആക്രമണങ്ങള്‍ ഈ വര്‍ഷം അയര്‍ലണ്ടില്‍ വ്യാപകമാകാന്‍ സാധ്യതയുള്ളതായി സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം അയര്‍ലണ്ടിലെ ലുവാസ് വെബ്സൈറ്റില്‍ നേരിട്ട സൈബര്‍ ആക്രമണത്തില്‍ അക്രമണക്കാരി 3,226 ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കൈവശപ്പെടുത്തുകയും ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ 1 ബിറ്റ്കോയിന്‍ നല്‍കണമെന്നും അതല്ലെങ്കില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ പുറത്തുവിടുകയും അവര്‍ക്ക് ഇമെയിലുകള്‍ അയക്കുകയും ചെയ്യുമെന്നായിരുന്നു സ്‌ക്രീനില്‍ തെളിഞ്ഞത്.

തങ്ങളുടെ വെബ്സൈറ്റില്‍ സൈബര്‍ അറ്റാക്ക് നേരിടുകയാണെന്ന് ലുവാസ് അധികൃതര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. സാമ്പത്തികവിവരങ്ങള്‍ ഒന്നും അക്രമണകാരി കൈവശമാക്കിയില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മിഷണറുമായി ലുവാസ് അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്. Luas.ie വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ 3,385 യൂറോ മൂല്യമുള്ള ഒരു ബിറ്റ്കോയിന്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വെബ്സൈറ്റിന്റെ പ്രവര്‍ത്തനം വീണ്ടെടുക്കുന്നതുവരെ ലുവാസ് സമയക്രമങ്ങളും അപ്ഡേറ്റുകളും തങ്ങളുടെ ട്വിറ്റര്‍ അകൗണ്ടിലൂടെ അറിയാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇത്തരത്തിലുള്ള റാന്‍സംവെയര്‍ ആക്രമണങ്ങള്‍ 2019 ല്‍ വര്‍ധിക്കാനാണ് സാധ്യതയെന്ന് സൈബര്‍ സെക്ക്യുരിറ്റി കമ്പനിയായ സ്മാര്‍ട്ട് ടെക്ക് 247 മുന്നറിയിപ്പ് നല്‍കുന്നു. സ്വകാര്യാ ഉപഭോക്താക്കളും, ബിസിനസ്സ് സ്ഥാപനങ്ങളിലും ഉള്‍പ്പെടെ ഇത്തരം സൈബര്‍ അറ്റാക്കിന് സാധ്യതയുണ്ട്. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് സംശയം തോന്നാത്ത രീതിയില്‍ ഇമെയിലിലൂടെ മൈക്രോസോഫ്റ്റ് ഡോക്ക്യുമെന്റ് (വേര്‍ഡ്, എക്‌സല്‍) സാധാരണ ഇത്തരം റാന്‍സംവെയര്‍ ആക്രമണങ്ങള്‍ ഉണ്ടാവുക. നിയമവിരുദ്ധമായ രീതിയിലൂടെ പണം തട്ടാനാണ് റാന്‍സംവെയര്‍ അക്രമങ്ങള്‍ നടത്തുന്നത്. റാന്‍സംവെയര്‍ സാധാരണയായി ജാവ സ്?ക്രിപ്റ്റ് ടൂളുകള്‍, എക്‌സ്?പ്ലോയിറ്റ് കിറ്റുകള്‍, സ്?പാം ഇ-മെയിലുകള്‍, വ്യാജ പോപ്-അപ്പുകള്‍, സോഫ്റ്റ്? വെയര്‍ അപ്‌ഡേറ്റുകള്‍, ഷെയര്‍വെയര്‍, അശ്ലീല സൈറ്റുകള്‍, ടോറന്റ് സൈറ്റുകള്‍, വ്യാജ വെബ്‌സൈറ്റുകള്‍ എന്നിവയിലൂടെയാണ് വ്യാപിക്കുന്നത്.

ഭാവിയില്‍ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൈറേറ്റഡ് ഓപറേറ്റിങ് സിസ്?റ്റം ഒഴിവാക്കുക, ഉപയോക്താവിന് അഡ്മിനിസ്‌ട്രേറ്റിവ് പദവി നല്‍കാതിരിക്കുക, പ്രതിദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഗെസ്റ്റ് യൂസര്‍ അധികാരം ഉപയോക്താവിന് നല്‍കുക, നിങ്ങളുടെ ഓപറേറ്റിങ് സിസറ്റവും ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ് വെയറും അപ്‌ഡേറ്റ് ചെയ്ത് നിലനിര്‍ത്തുക, ഇന്റര്‍നെറ്റ് ഉപയോഗനയവും സിസ്റ്റം പോളിസിയും പാലിക്കുക എന്നീ മുന്‍കരുതലുകളാണ് നിര്‍?േദശിക്കുന്നത്.

യു.എസ്.ബി പോര്‍ട്ടുകള്‍ ഡിസേബിള്‍ ചെയ്യുക, ബയോസ് പാസ്‌വേഡ് സെറ്റ് ചെയ്യുക, ബാക്അപ്പുകള്‍ പൂര്‍ണമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക, വിന്‍ഡോസ് ഫയര്‍വാള്‍ ഓണാക്കുക, സംശയാസ്പദമായ ഇമെയിലുകളും അറ്റാച്ച്മന്റെുകളും തുറക്കാതിരിക്കുക, നെറ്റ്‌വര്‍ക്ക് ഉറവിടങ്ങളിലേക്ക് ആക്‌സസ് നിയന്ത്രിക്കുക, അനാവശ്യമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നത് നിര്‍ത്തുക, അനാവശ്യമായ പോര്‍ട്ടുകള്‍ തടയുകയും അനാവശ്യ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യുക, കോ ഓപറേഷണല്‍ സിസ്റ്റങ്ങള്‍ പ്രവര്‍ത്തിക്കുന്ന നെറ്റ്‌വര്‍ക്ക് മറ്റ് നെറ്റ്‌വര്‍ക്കുകളില്‍നിന്ന് വേര്‍തിരിക്കുക, ഫയല്‍ എക്‌സ്റ്റന്‍ഷനുകള്‍ കാണിക്കാന്‍ വിന്‍ഡോകള്‍ കോണ്‍ഫിഗര്‍ ചെയ്യുക, റിമോട്ട് ഡെസ്‌ക്ടോപ്‌ േപ്രാട്ടോക്കോള്‍ പ്രവര്‍ത്തനരഹിതമാക്കുക, ബ്രൗസറില്‍ ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുക തുടങ്ങിയവയും റാന്‍സംവെയറുകളുടെ ആക്രമണം തടയാനുള്ള മുന്‍കരുതലുകളാണെന്ന് വിദഗ്ദര്‍ അറിയിച്ചു.

എ എം

Share this news

Leave a Reply

%d bloggers like this: