ഡബ്ലിന്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ ചാപ്ലയിന്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ പുതിയ ചാപ്ലയിന്‍ ഫാ. റോയി ജോര്‍ജ് വട്ടക്കാട്ട് അയര്‌ലണ്ടിലെത്തിച്ചേര്‍ന്നു. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന അച്ചനെ ഫാ. രാജേഷ് മേച്ചിറാകത്തിന്റെ നേത്രത്വത്തില്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. തുടര്‍ന്ന് റിയാള്‍ട്ടോ സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടന്ന വിവിധ മാസ്സ് സെന്റര്‍ ഭാരവാഹികളുടെ യോഗത്തില്‍ വച്ച് അച്ചനെ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍, ഫാ. ക്ലെമെന്റ് പാടത്തിപ്പറമ്പില്‍, സോണല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവരുടെ നേത്രത്വത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കി.

മാനന്തവാടി രൂപതാ അംഗമായ അച്ചന്‍ 2006ല്‍ ആണ് വൈദിക പട്ടം സ്വീകരിച്ചത്. റോമിലെ പൊന്‍ന്തിഫിക്കല്‍ സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നത വിദ്യഭ്യാസം നേടിയ അച്ചന്‍ 2013 മുതല്‍ മാനന്തവാടി രൂപതയുടെ മതബോധന വിഭാഗത്തിന്റെ ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിച്ചുവരുമ്പോഴാണ് അയര്‍ലണ്ടിലേക്ക് നിയമിതനായത്.

Share this news

Leave a Reply

%d bloggers like this: