വീഡിയോ കാണാം സ്വയ്പ് ചെയ്ത്; പുതുവര്‍ഷത്തില്‍ പുത്തന്‍ ഫീച്ചറുകളുമായി യൂട്യൂബ്

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന സമൂഹ മാധ്യമമാണ് യൂട്യൂബ്. ദൃശ്യങ്ങളിലൂടെ സംസാരിക്കുന്ന ഗൂഗിളിന്റെ ഈ അദ്ഭുത സൃഷ്ടി പലര്‍ക്കും നേരേമ്പാക്കും ചിലര്‍ക്ക് ജീവനോപാദി കൂടിയാണ്. ഉപഭോക്താക്കള്‍ക്ക് മികച്ച യൂസര്‍ അനുഭവം നല്‍കാന്‍ യൂട്യൂബ് വര്‍ഷാവര്‍ഷം ഒന്നോ രണ്ടോ പുതിയ സംവിധാനങ്ങള്‍ അവതരിപ്പിക്കാറുണ്ട്. അത്തരത്തില്‍ അവതരിപ്പിച്ച പുതിയ സംവിധാനമാണ് സ്വയ്പീ വാച്ച്.

രണ്ട് വര്‍ഷമായി പരീക്ഷിക്കുന്ന പുതിയ സംവിധാനമാണ് സ്വന്തം ആപ്ലിക്കേഷനില്‍ യൂട്യൂബ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഒരു വീഡിയോയില്‍ നിന്നും അടുത്തതിലേക്ക് പോവാനും തിരിച്ചുവരാനും സ്വയ്പിങ് ഫീച്ചര്‍ എന്ന സംവിധാനം ഉപയോഗിക്കാം. തുടക്കത്തില്‍ െഎഫോണുകളിലായിരിക്കും ‘സ്വയ്പീ വാച്ച്’ എന്ന പേരില്‍ അറിയപ്പെടുന്ന ഫീച്ചര്‍ ലഭ്യമാവുക. ഐഫോണ്‍ 6എസ് മുതലുള്ള മോഡലുകളില്‍ ആയിരിക്കും ആദ്യമെത്തുക.

മുമ്പ് ഒരു വീഡിയോയില്‍ നിന്നും മറ്റൊരു വീഡിയോയിലേക്ക് മാറാന്‍ പ്രത്യേക ബട്ടണായിരുന്നു യൂട്യൂബ് നല്‍കിയത്. ഇത് യൂട്യൂബ് സൈറ്റിലും ആപ്പിലും സമാനമായിരുന്നു. യൂട്യൂബ് നമുക്ക് റെക്കമെന്റ് ചെയ്യുന്ന വീഡിയോയായിരിക്കും ഇത്തരത്തില്‍ അടുത്തതായി വരിക. എന്നാല്‍ ആപ്ലിക്കേഷനുകളില്‍ ഇനി അടുത്ത വീഡിയോ കാണാനായി ഒന്നു വിരല്‍ ഇടത്തു നിന്ന് വലത്തേക്ക് പായിച്ചാല്‍ മതി. മുമ്പ് കണ്ട വീഡിയോയിലേക്ക് തിരിച്ചെത്താന്‍ ഇത് വിപരീത ദിശയില്‍ ചെയ്താലും മതിയാകും.

സ്വയ്പിങ് ഒരു ചെറിയ മാറ്റം മാത്രമാണെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ദിവസം മണിക്കൂറുകളോളം യൂട്യൂബില്‍ ചിലവഴിക്കുന്നവര്‍ക്ക് അതിന്റെ ഉപയോഗം എത്രത്തോളമാണെന്ന് മനസ്സിലാവുമെന്ന് യൂട്യൂബ് വ്യക്തമാക്കുന്നു. പ്രത്യേക ശ്രദ്ധ നല്‍കി ഒരു പ്രത്യേക ബട്ടണില്‍ അമര്‍ത്തി അടുത്ത വീഡിയോയിലേക്ക് പോവുക എന്ന സംവിധാനത്തേക്കാള്‍ ഏറെ എളുപ്പവും ഉപയോഗപ്രദവും സ്വയ്പിങ് സംവിധാനമായിരിക്കുമെന്നാണ് യൂട്യൂബ് അവകാശപ്പെടുന്നത്.

2018ല്‍ 16:9 എന്ന അനുപാതത്തില്‍ മാത്രം ഒതുങ്ങിയിരുന്ന യൂട്യൂബ് വീഡിയോകളുടെ പരിമിതികള്‍ പരിഹരിച്ച്, കൂടുതല്‍ വലിപ്പ സമവാക്യങ്ങള്‍ ആവാഹിക്കാനുള്ള സംവിധാനവും യൂട്യൂബ് അവതരിപ്പിച്ചിരുന്നു. ശേഷം എത്തിയ 18:9 എന്ന ആസ്‌പെക്ട് റേഷ്യോയിലുള്ള വീഡിയോകള്‍ മനോഹരമായി പ്ലേ ചെയ്യാനും സാധിച്ചു. 2017ല്‍ അവതരിപ്പിച്ച ‘ഡബിള്‍ ടാപ് ടു സീക്’ എന്ന ഫാസ്റ്റ് ഫോര്‍വാര്‍ഡ് സംവിധാനവും യൂട്യൂബിലെ ഏറ്റവും മികച്ച ഫീച്ചറുകളിലൊന്നായി മാറിയിരുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: