ഒന്നാം പിറന്നാള്‍ ആഘോഷിച്ച് വാട്ടര്‍ഫോര്‍ഡിലെ വനിതാക്കൂട്ടായ്മ ‘ജ്വാല’

വാട്ടര്‍ഫോര്‍ഡിലെ വനിതാക്കൂട്ടായ്മയായ ‘ജ്വാല’ അതിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നു. ഫെബ്രുവരി 16 ന് വൈകിട്ട് 4 മണി മുതല്‍ 7:30 വരെ Ballygunner GAA club ലാണ് ആഘോഷങ്ങള്‍ അരങ്ങേറുന്നത് .

പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതിനായി ‘Taste of India 2019’ എന്ന തലക്കെട്ടോടെ ഭക്ഷ്യമേളയും ഒരുക്കുന്നുണ്ട്. കൊതിയൂറും നാടന്‍ വിഭവങ്ങള്‍ ആസ്വദിക്കാനും, പുതിയ രുചിക്കൂട്ടുകള്‍ പരീക്ഷിച്ചറിയാനും ലഭിക്കുന്ന ഈ അത്യപൂര്‍വ നിമിഷങ്ങള്‍ക്കായി വാട്ടര്‍ഫോര്‍ഡിലെയും പരിസര പ്രദേശങ്ങളിലെയും ഭക്ഷണ പ്രേമികള്‍ ഒരുങ്ങുകയാണ്. കാതിനും കണ്ണിനും ഇമ്പമേകുന്ന സംഗീത നൃത്ത കലാവിരുന്നും സംഘാടകര്‍ ഒരുക്കുന്നുണ്ട്.

രുചിവൈവിധ്യങ്ങളോടെ ഭക്ഷ്യമേളയും, വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന കലാവിരുന്നും കൂട്ടിയിണക്കി, ഒന്നാം പിറന്നാള്‍ പ്രൗഢഗംഭീരമായി ആഘോഷിക്കാന്‍ ‘ജ്വാല’ ഒരുങ്ങിക്കഴിഞ്ഞു. ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണ് . ഈ ആഘോഷ വേളയിലേക്ക് ജ്വാല ഏവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
SunimolThambi- 0874125295
Rekha Jimmy – 0876775811.

Share this news

Leave a Reply

%d bloggers like this: