ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ പേരില്‍ വ്യാജ ഫോണ്‍ കോളുകള്‍; മുന്നറിയിപ്പ് നല്‍കി സുരക്ഷാ ഉദ്യോഗസ്ഥര്‍

ഡബ്ലിന്‍: തങ്ങളുടെ പേരില്‍ ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് വരുന്ന വ്യാജ കോളുകളെയും ഇമെയില്‍ സന്ദേശങ്ങള്‍ക്കുമെതിരെ മുന്നറിയിപ്പ് നല്‍കി ബാങ്ക് ഓഫ് അയര്‍ലണ്ട്. ട്വിറ്റര് അകൗണ്ടിലൂടെ നല്‍കിയ മുന്നറിയിപ്പിന് ശേഷം ഇത്തരം സന്ദേശം ലഭിച്ചതായി നിരവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഔദ്യോഗിക ഉദ്യോഗസ്ഥന്‍ എന്നനിലയില്‍ സംസാരിക്കുന്ന തട്ടിപ്പുകാരന്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിങ് അകൗണ്ടിലെ വിവരങ്ങള്‍ ആരായുകയും ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഇത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കാമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

തട്ടിപ്പുകാര്‍ക്ക് ഇത്തരം സന്ദേശങ്ങള്‍ ഉപയോഗിച്ച് പാസ്വേഡും ക്രെഡിറ്റ് കാര്‍ഡ് നമ്പറുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആധികാരികമെന്നു തോന്നുന്ന, എന്നാല്‍ വ്യാജമായ രീതിയിലൂടെ തന്ത്രപൂര്‍വം കൈക്കലാക്കാന്‍ സാധ്യതയുണ്ട്. ഇമെയില്‍ മുഖേനയോ ഫോണ്‍ സന്ദേശങ്ങള്‍ മുഖേനയോ ബാങ്ക് ഓഫ് അയര്‍ലണ്ട് നിങ്ങളുടെ അക്കൌണ്ട് സംബന്ധിച്ച ഒരു വിശദാംശങ്ങളും ആവശ്യപ്പെടാറില്ലെന്ന് BOI അറിയിച്ചു.

അതുകൊണ്ട് തന്നെ ബാങ്ക് അക്കൌണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെടുന്നതോ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നതോ ആയ ഒരു സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. ആരെങ്കിലും ഫോണ്‍ സന്ദേശങ്ങള്‍ മുഖേന ബാങ്ക് അക്കൌണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന എല്ലാ സന്ദര്‍ഭങ്ങളിലും ജാഗ്രത നിര്‍ദ്ദേശം പാലിക്കണമെന്ന് എഐബി ഇടപാടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

എ എം

Share this news

Leave a Reply

%d bloggers like this: