പുല്‍വാമ ഭീകരാക്രമത്തില്‍ ജീവന്‍ പൊലിഞ്ഞ ജവാന്മാര്‍ക്ക് മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലിയുമായി അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹം

കാശ്മീരില്‍ ധീര രക്തസാക്ഷികളായ ഇന്ത്യന്‍ സൈനികര്‍ക്ക് OFBJP അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 23.02.2019 ശനിയാഴ്ച ഡബ്ലിനിലെ ഗാര്‍ഡന്‍ ഓഫ് റിമെംബറന്‍സില്‍ വച്ച് മെഴുകുതിരികള്‍ തെളിയിച്ച് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. അറുനൂറിലധികം പേരാണ് ഇവിടെ ഒത്തുകൂടി പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു മരിച്ചവര്‍ക്ക് പ്രണാമം അര്‍പ്പിച്ചത്. ഇന്ത്യന്‍ എംബസിയെ പ്രതിനിധീകരിച്ച് സുഖ് വീന്ദര്‍ സിങ് ആദ്യ മെഴുകുതിരി തെളിയിച്ചു.

ഭീകരാക്രമാങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തോടുള്ള കടമയും വൈകാരികതയും പ്രകടിപ്പിച്ച് രൂപേഷ് പണിക്കര്‍ (Core Committee Member OFBJP Ireland) ശശാങ്ക് എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യന്‍ പ്രവാസി ജനത ഈ സമയത്ത് ഒരുമിച്ചു നില്‍ക്കണമെന്നും തീവ്രവാദ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കണമെന്നും അക്രമങ്ങള്‍ക്കെതിരെ പൊരുതുന്ന സുരക്ഷാ സൈന്യത്തെയും അവരുടെ കുടുംബങ്ങളെയും സഹായിക്കണമെന്നും അവര്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ധീര രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുകൊള്ളൂകയാണെന്നും ശരിയായ സമയത്ത് ഇന്ത്യ തിരിച്ചടിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഒന്നടങ്കം നടുക്കിയ സംഭവവികാസങ്ങള്‍ അരങ്ങേറിയ പുല്‍വാമ ഭീകരാക്രമണത്തില്‍ മലയാളിയായ വസന്തകുമാറടക്കം നാല്‍പ്പതോളം ജവാന്‍മാരാണ് ഇത് വരെ കൊല്ലപ്പെട്ടത്. രാജ്യത്തെ മുഴുവന്‍ പിടിച്ചുലച്ച ഒന്നായിരുന്നു അപ്രതീക്ഷിതാമായ ഈ ആക്രമണം. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുടെ സര്‍വ്വ സുരക്ഷയും സാമ്പത്തിക ഉത്തരവാദിത്വവും കേന്ദ്ര സര്‍ക്കാരും അതാത് സംസ്ഥാന സര്‍ക്കാരുകളും ഒപ്പം രാജ്യത്തെ ഓരോ സുമനസ്സുകളും ഏറ്റെടുക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: