അയര്‍ലണ്ടില്‍ ഒരുലക്ഷം ആളുകള്‍ക്ക് സൗജന്യ സി.പി.ആര്‍ ട്രെയിനിങ്: പദ്ധതിക്ക് തുടക്കമിട്ട് അയര്‍ലണ്ടില്‍ താരമായി നേഴ്സ് ആയിഫ് മെക് ഗിവിനി…

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഒരു ലക്ഷം ആളുകള്‍ക്ക് സൗജന്യ സി.പി.ആര്‍ ട്രെയിനിങ് നേടാന്‍ പദ്ധതി. നെഞ്ചുവേദന അനുഭവപ്പെട്ട ബസ് ഡ്രൈവര്‍ക്ക് തല്‍ക്ഷണം സി.പി.ആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച ആയിഫ് എന്ന നേഴ്സ് ആണ് സി.പി.ആര്‍ പദ്ധതിക്ക് തുടക്കം ഇടുന്നത്. ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആണ് പരിശീലനം ആരംഭിക്കുന്നത്.

ലോക്കല്‍ കമ്മ്യൂണിറ്റി സഹകരണവും ഈ പദ്ധതിക്ക് ഉണ്ട്. ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ കീഴില്‍ സി.പി.ആര്‍ പദ്ധതി നിലവില്‍ ഉണ്ടെങ്കിലും കമ്മ്യൂണിറ്റി തലത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു ബൃഹത്ത് പദ്ധതിക്ക് തുടക്കമിടുന്നത്. സ്‌കൂള്‍ സിലബസില്‍ സി.പി.ആര്‍ പരിശീലന പദ്ധതി ഉള്‍പ്പെടുത്താന്‍ ഐറിഷ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ച് വരികയാണ്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി തുടങ്ങുന്ന ആദ്യ പദ്ധതി എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഹൃദ്രോഗവുമായി ബന്ധപ്പെട്ടാണ് പ്രധാനമായി നെഞ്ചുവേദന അനുഭവപ്പെടുന്നത്. ഈ സമയത്ത് സി.പി.ആര്‍ എടുക്കാന്‍ കഴിഞ്ഞാല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും. ഒരു ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ക്കെങ്കിലും സി.പി.ആര്‍ എടുക്കാന്‍ കഴിഞ്ഞാല്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് നേഴ്സ് കൂടിയായ ആയിഫ് സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി അഭിപ്രായപ്പെടുന്നു. കമ്മ്യൂണിറ്റി തലത്തില്‍ നിന്നും ഈ പരിശീലനം കുടുംബത്തിലേയ്ക്ക് എത്തേണ്ടതുണ്ടെന്നും അവര്‍ പറയുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: