നോര്‍വീജിയന്‍ കപ്പല്‍ ‘വൈക്കിങ് സ്‌കൈ’ അപകടത്തില്‍പ്പെട്ടു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഓസ്ലോ: കൊടുങ്കാറ്റില്‍പെട്ട് നോര്‍വീജിയന്‍ കടലില്‍ അപകടത്തിലായ നോര്‍വീജിയന്‍ കപ്പല്‍ ‘വൈക്കിങ് സ്‌കൈ’യില്‍ നിന്ന് 1300 പേരെ രക്ഷപ്പെടുത്തുന്ന പ്രവര്‍ത്തനം സജീവവമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച ഉച്ചയോടെയാണ് കൊടുങ്കാറ്റില്‍പ്പെട്ട് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത്.

എന്‍ജിന്‍ തകരാറിനെ തുടര്‍ന്നാണ് ഈ ആഡംബരക്കപ്പല്‍ കടലില്‍ കുടുങ്ങിയത്. മോശം കാലാവസ്ഥയാണ് എന്‍ജിന്‍ തകരാറാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ കപ്പിത്താന്‍ സഹായ സന്ദേശം അയക്കുകയായിരുന്നു.

പലരും കൈകാലുകള്‍ ഒടിഞ്ഞ നിലയിലാണ് കരയിലെത്തിച്ചേരുന്നതെന്ന് റെഡ് ക്രോസ്സ് പറയുന്നു. ഏറ്റവുമൊടുവില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം നാനൂറിലധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ 900 പേര്‍ കപ്പലില്‍ കുടുങ്ങിക്കിടപ്പുണ്ട്.

നോര്‍വെയുടെ തീരത്ത് ഹസ്താവിക എന്ന പ്രദേശത്താണ് കപ്പല്‍ ഇപ്പോഴുള്ളത്. എട്ട് മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ പൊങ്ങുന്നുണ്ടെന്നാണ് വിവരം. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്യുക മാത്രമാണ് പോംവഴി. ഇക്കാരണത്താല്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് മണിക്കൂറുകളെടുക്കും. കപ്പലിന്റെ ഒരു എന്‍ജിന്‍ മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. കപ്പല്‍ ഒഴുക്കിപ്പോകാതിരിക്കാനുള്ള നടപടികളാണ് എടുത്തുവരുന്നത്. വൈക്കിങ് ഓഷ്യന്‍ ക്രൂയിസസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ 2017ല്‍ നിര്‍മ്മിച്ചതാണ്.

https://twitter.com/breakingavnews/status/1109524891131432966
Share this news

Leave a Reply

%d bloggers like this: