താലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ സ്‌ഫോടകവസ്തു; നിവാസികള്‍ പരിഭ്രാന്തിയിലായത് മണിക്കൂറുകള്‍.

ഡബ്ലിന്‍: തെക്കന്‍ ഡബ്ലിനിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. സംഭവം ശ്രദ്ധയില്‍പ്പെത്തതിനെ തുടര്‍ന്ന് താലയിലെ ‘ബ്രൂക് വ്യൂ റൈസ്’ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും താമസക്കാരെ ഉടന്‍ മാറ്റുകയായിരുന്നു. ഞായറാഴ്ച 12 എഎം ഓടെ അപ്പാര്‍ട്ട്‌മെന്റില്‍ അജ്ഞാതവസ്തു കണ്ടെത്തിയതായി ഗാര്‍ഡയ്ക്ക് അറിയിപ് ലഭിക്കുകയായിരുന്നു. ഉടന്‍ സംഭവസ്ഥലത്ത് എത്തിയ പോലീസ് കെട്ടിടം മുഴുവന്‍ ഒഴിപ്പിച്ച ശേഷം സ്‌ഫോടക വസ്തു പരിശോധിക്കാന്‍ ബോംബ് സ്‌കോഡിന്റെ സഹായം തേടുകയായിരുന്നു.

അപ്പാര്‍ട്ട്‌മെറ്റണിലെ ഒരു മുറിയില്‍ ജനല്‍ തല്ലിതകര്‍ത്ത് സ്‌ഫോടക വസ്തു എറിഞ്ഞ രീതിയിലാണ് കാണപ്പെട്ടത്. ബോംബ് മുന്നറിയിപ്പ് വന്നതോടെ ഇവിടെ താമസക്കാര്‍ മണിക്കൂറുകളോളം പരിഭ്രാന്തിയിലായി. അജ്ഞാത വസ്തു സ്‌ഫോടന സ്വഭാവമുള്ളതാണെന്ന് തിരിച്ചറിഞ്ഞ് ബോംബ് സ്‌കോഡ് ഇത് നിര്‍വീര്യമാക്കി പരിശോധനക്കായി നീക്കം ചെയ്യുകയായിരുന്നു.

അയര്‍ലണ്ടില്‍ ഡബ്ലിന്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ഇടയ്ക്കിടെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നത് ആശങ്കക്ക് ഇടനല്കുന്നുണ്ട്. കഴിഞ്ഞ ദിവസം ലീമെറിക് പോസ്റ്റ് ഓഫീസില്‍ ലെറ്റര്‍ ബോംബ് എത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അയര്‍ലണ്ടിലെ പ്രധാന നഗരങ്ങളിലും കൂടുതല്‍ സുരക്ഷാ ഒരുക്കാന്‍ പോലീസ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. താലയിലെ സംഭവത്തില്‍ ഗാര്‍ഡ ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: