മുള്ളര്‍ റിപ്പോര്‍ട്ട് പുറത്ത്: ട്രെമ്പിനെ കുടുക്കാന്‍ ഡെമോക്രറ്റുകള്‍ ഉയര്‍ത്തിയ വാദങ്ങള്‍ പൊളിഞ്ഞു

വാഷിംഗ്ടണ്‍: 2016 യു.എസ് പ്രെസിഡന്‍ഷ്യല്‍ തെരെഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ നടന്നിട്ടില്ലെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. യു.എസ് സ്പെഷ്യല്‍ കൗണ്‍സില്‍ റോബര്‍ട്ട് മുള്ളര്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. യു.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റഷ്യന്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും തെരെഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ ട്രംപ് നിയമം ലംഘിച്ചിട്ടില്ലെന്നും മുള്ളര്‍ വ്യക്തമാക്കി.

ട്രംപിനെ പ്രതിക്കൂട്ടിലാക്കാനുള്ള ഡെമോക്രാറ്റുകളുടെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ഈ ഔദ്യോഗിക റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് സ്പെഷ്യല്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇതോടെ അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണം പൂര്‍ണമായി അവസാനിപ്പിച്ചു. യു.എസ് സ്പെഷ്യല്‍ കൗണ്‍സില്‍ റോബര്‍ട്ട് മുള്ളര്‍ അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ രണ്ട് വര്‍ഷം നീണ്ട മുള്ളറിന്റെ അന്വേഷണത്തിനാണ് പരിസമാപ്തിയാവുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച മുള്ളര്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അറ്റോണി ജനറല്‍ വില്ല്യം ബാറിന് കൈമാറിയിരുന്നു. അതേ സമയം, റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ പ്രതികരണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയാറാകാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപ്പെടല്‍ ഉണ്ടായോയെന്നാണ് പ്രധാനമായും മുള്ളര്‍ പരിശോധിച്ചത്.

ട്രംപിന് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപ്പെടലില്‍ പങ്കുണ്ടോ എന്നത് അന്വേഷണത്തിന്റെ പ്രധാന പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. റോബര്‍ട്ട് മുള്ളറിന്റെ റിപ്പോര്‍ട്ട് വന്നതോടെ ദീര്‍ഘനാള്‍ നീണ്ടുനിന്ന ആരോപണങ്ങള്‍ക്കാണ് അന്ത്യം കുറിച്ചിരിക്കുന്നത്. ട്രംപിനെതിരെ ഡമോക്രാറ്റുകള്‍ ഉയര്‍ത്തിയ ശക്തമായ ആരോപണമായിരുന്നു തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍.

ഡികെ

Share this news

Leave a Reply

%d bloggers like this: