പുനരുത്പാദന ഊര്‍ജ്ജ മേഖലയില്‍ വന്‍ തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നു.

ഡബ്ലിന്‍: പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ക്ക് പകരം അയര്‍ലന്‍ഡ് പുനരുത്പാദന ഊര്‍ജ്ജ മേഖലയിലേക്ക് ചുവടുമാറ്റം നടത്താനൊരുങ്ങുന്നു. 2030 ആവുന്നതോടെ ഊര്‍ജ്ജ ഉത്പാദനം 20 ശതമാനം വരെ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കാറ്റില്‍ നിന്നും സൗരോര്‍ജ്ജത്തില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിച്ച് സുസ്ഥിര വികസന മാതൃക പിന്തുടരുമെന്ന് രാജ്യത്തെ ഊര്‍ജ്ജ വകുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.

കാറ്റിലൂടെ ഊര്‍ജ്ജ രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തിയ ഡെന്‍മാര്‍ക്ക് മാതൃക അയര്‍ലണ്ടും പിന്തുടര്‍ന്നേക്കും. കടലില്‍ നിന്നും വീശിയടിക്കുന്ന കാറ്റിനെ ഊര്‍ജ്ജമാക്കി ഉപയോഗിക്കുന്നതില്‍ ഡെന്മാര്‍ക്ക് വിജയം കണ്ടിരുന്നു. പുനരുത്പാദന ഊര്‍ജ്ജ രംഗത്ത് വന്‍ തൊഴിലവസരങ്ങള്‍ വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കാം. ഈ രംഗത്ത് കഴിവ് നേടിയ പ്രൊഫഷണലുകള്‍ക്ക് അയര്‍ലണ്ടില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

കാലാവസ്ഥാ വ്യതിയായ ഉടമ്പടിയുടെ ഭാഗമായി പ്രകൃതി സൗഹൃദ ഊര്‍ജ്ജ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്‍കൈയെടുത്തുകഴിഞ്ഞു. പുനരുത്പാദന ഊര്‍ജ്ജ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഗോള കമ്പനികള്‍ ഓരോന്നായി അയര്‍ലണ്ടിലേക്ക് കടന്നുവരുന്നുണ്ട് ഇത് വരും വര്‍ഷങ്ങളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: