കോര്‍ക്ക് ആശുപത്രിയില്‍ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

കോര്‍ക്ക്: കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരണപ്പെട്ട സംഭവത്തില്‍ സംശയം നീളുന്നത് ആശുപത്രി അധികൃതര്‍ക്ക് നേരെ. അയര്‍ലണ്ടില്‍ നടന്നിട്ടുള്ള പ്രസവാനന്തര മരണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നൊവാര്‍ട്ടിസ് ഫാര്‍മസ്യുട്ടിക്കല്‍ കമ്പനിയില്‍ ജീവനക്കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ കോര്‍ക്ക് സ്വദേശിനി മേരി ഡൗണിയും ഇവരുടെ നവജാത ശിശുവുമാണ് രണ്ടു ദിവസങ്ങളിലായി കോര്‍ക്ക് ആശുപത്രിയില്‍ മരണമടഞ്ഞത്.

അമ്മയെയും കുഞ്ഞിനേയും രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതായി കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രസവാനന്തരം മേരിക്ക് ചില ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ചികിത്സ നല്‍കിയിരുന്നെങ്കിലും ഇവര്‍ കുഞ്ഞിനൊപ്പം നിലത്ത് വീണുകിടക്കുന്ന കാഴ്ചയാണ് അധികൃതര്‍ കണ്ടത്.

മേരി മരിച്ചെന്ന് ഉറപ്പായതോടെ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം തുടര്‍ന്നെങ്കിലും കുട്ടിയും മരണപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ഐറിഷ് ആശുപത്രികളില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന ഇത്തരം സംഭവങ്ങള്‍ ആശുപത്രികളുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. സംഭവത്തില്‍ എച്ച്.എസ്.ഇ വിശദമായ അന്വേഷണത്തിന് ഉത്തരവ് ഇറക്കിയിരിക്കുകയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: